നസ്രിയയുടെ കൈപിടിച്ച് ഫഹദ് ഫാസിലുമെത്തി, അനീഷയുടെ വിവാഹ വിരുന്നിനിടയിലെ ചിത്രം വൈറല്‍
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. സ്‌ക്രീനിലെ പ്രണയം ജീവിതത്തിലും ആവര്‍ത്തിച്ച് മുന്നേറുകയാണ് ഇരുവരും. ഇടയ്ക്ക് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു നസ്രിയ നടത്തിയത്.
തിരിച്ചുവരവിന് നിമിത്തമായത് അഞ്ജലി മേനോനായിരുന്നു. വിവാഹ ശേഷം ഫഹദിനൊപ്പം ട്രാന്‍സിലും അഭിനയിച്ചിരുന്നു താരം. മികച്ച തിരക്കഥ ലഭിച്ചാല്‍ തങ്ങള്‍ ഇരുവരും ഒരുമിച്ച് അഭിനയിക്കുമെന്ന് രണ്ടുപേരും പറഞ്ഞിരുന്നു. ഫഹദ് സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും നസ്രിയ ആക്ടീവാണ്. പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്.
ആന്റണി പെരുമ്പാവൂരിന്റെ മകളായ ഡോ അനീഷയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. തിങ്കളാഴ്ചയായിരുന്നു സിനിമാലോകത്തുള്ളവര്‍ക്കായി വിരുന്നൊരുക്കിയത്. വിവാഹ വിരുന്നില്‍ പങ്കെടുക്കാനായി ഫഹദും നസ്രിയയും എത്തിയിരുന്നു. ഇവരുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞായിരുന്നു മിക്ക താരങ്ങളും ചടങ്ങില്‍ പങ്കെടുത്തത്. മമ്മൂട്ടി, രമേഷ് പിഷാരടി, പൃഥ്വിരാജ്, ജയസൂര്യ തുടങ്ങി വന്‍താരനിരയായിരുന്നു വിരുന്നില്‍ പങ്കെടുക്കാനെത്തിയത്.

നസ്രിയയുടെ കൈപിടിച്ച് നടന്നുനീങ്ങുന്ന ഫഹദ് ഫാസിലിന്റെ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം തിളങ്ങി നില്‍ക്കാറുണ്ട് നസ്രിയ. ഇത്തവണയും അതായിരുന്നു ആവര്‍ത്തിച്ചത്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയും മറ്റുമായാണ് ചിത്രങ്ങളും വീഡിയോയും പ്രചരിച്ചത്.
ബാലതാരമായാണ് നസ്രിയ സിനിമയിലെത്തിയത്. പില്‍ക്കാലത്ത് നായികയായി മാറുകയായിരുന്നു. സ്വഭാവികമായ അഭിനയത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറുകയായിരുന്നു താരം. താരങ്ങളെല്ലാമായി അടുത്ത സൗഹൃദമുണ്ട് നസ്രിയയ്ക്ക്. വിശേഷാവസരങ്ങളിലെല്ലാം ആശംസ അറിയിച്ച് നസ്രിയ എത്താറുണ്ട്. ഇടക്കാലത്ത് സിനിമയില്‍ നിന്നും ഇടവേളയെടുത്തപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു താരം.
Recommended Video
നാളുകള്‍ക്ക് ശേഷമായി താരദമ്പതികളെ പൊതുവേദിയില്‍ കണ്ട സന്തോഷം പങ്കുവെച്ച് ആരാധകരും എത്തിയിരുന്നു. താരരാജാക്കന്‍മാരും യുവതാരനിരയുമെല്ലാം ഒരുപോലെ തിളങ്ങിയ ചടങ്ങ് കൂടിയായിരുന്നു അനീഷയുടെ വിവാഹ വിരുന്ന്.
കൂട്ടുകാരിയുടെ വിവാഹത്തില്‍ തിളങ്ങി കീര്‍ത്തി സുരേഷ്


Click it and Unblock the Notifications











