ഇത് പൊളിക്കും! ദുല്‍ഖറിനും നിവിനും ശേഷം ഫഹദിനൊപ്പം റൊമാന്റിക് ചിത്രവുമായി സായി പല്ലവി!
Recommended Video

പ്രേമമെന്ന ഒരൊറ്റ സിനിമ മതി സായ് പല്ലവിയെ ഓര്‍ക്കാന്‍. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ് പ്രേമത്തിലെ മലര്‍ മിസ്സിനെത്തേടി നിരവധി അവസരങ്ങളായിരുന്നു എത്തിയത്. മെഡിക്കല്‍ പഠനവുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാല്‍ പല അവസരങ്ങളും താരത്തിന് സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. മലയാളത്തിനും അപ്പുറത്ത് തമിഴിലും തെലുങ്കിലുമെത്തിയപ്പോഴും താരത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇടവേള അവസാനിപ്പിച്ച് താരം വീണ്ടും മലയാളത്തിലേക്ക് എത്തുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. റൊമാന്റിക് ചിത്രവുമായാണ് ഇത്തവണയും താരമെത്തുന്നത്.
നിവിന്‍ പോളിക്കും ദുല്‍ഖര്‍ സല്‍മാനും ശേഷം ഫഹദ് ഫാസിലിനൊപ്പമാണ് ഇത്തവണ താരമെത്തുന്നത്. സമീര്‍ താഹിര്‍ ചിത്രമായ കലിക്ക് ശേഷം താരം വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ്. ഈമയൗവിന്റെ തിരക്കഥാകാരനായ പിഎഫ് മാത്യൂസാണ് ചിത്രത്തിന് കഥയൊരുക്കുന്നത്. അതുല്‍ കുല്‍ക്കര്‍ണി, സുദേവ് നായര്‍, സുരഭി ലക്ഷ്മി, രണ്‍ജി പണിക്കര്‍, ലെന, ശാന്തി കൃഷ്ണ, പ്രകാശ് രാജ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. സിനിമയുടെ ചിത്രീകരണം ഇതിനോടകം തന്നെ ഊട്ടിയില്‍ ആരംഭിച്ചിട്ടുമുണ്ട്. സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ അടുത്ത് തന്നെ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിടര്‍ന്ന കണ്ണുകളും നീണ്ട മുടിയുമായി സിനിമയിലേക്കെത്തിയ സായ് പല്ലവിയുടെ മലര്‍ മിസ്സ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിവിന്‍ പോളിക്കൊപ്പമുള്ള മികച്ച കെമിസ്ട്രിയും ചിത്രത്തിന് മുതല്‍ക്കൂട്ടായി മാറുകയായിരുന്നു. ചിത്രത്തിലെ മലരേ എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യൂട്യബിലൂടെ മവൈറലായിരുന്നു ഈ ഗാനം. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ കലിയിലും താരം അഭിനയിച്ചിരുന്നു. ഇതിന് ശേഷം താരം മലയാള സിനിമയില്‍ അഭിനയിച്ചിരുന്നില്ല. ഫഹദിനൊപ്പം റൊമാന്റിക ചിത്രവുമായെത്തുന്നുവെന്നറിഞ്ഞതിന്റെ ത്രില്ലിലാണ് താരത്തിന്റെ ആരാധകര്‍.


Click it and Unblock the Notifications











