»   » ചങ്ങമ്പുഴയുടെ കഥയുമായി പ്രിയനന്ദന്‍

ചങ്ങമ്പുഴയുടെ കഥയുമായി പ്രിയനന്ദന്‍

Posted By: Super
Subscribe to Filmibeat Malayalam
Fahad Fazil
യുവതാരനിരയില്‍ ഏറ്റവും മികച്ച താരങ്ങളുടെ കൂട്ടത്തിലാണ് ഇപ്പോള്‍ ഫഹദ് ഫാസിലിന്റെ സ്ഥാനം, ടൈപ്പ് വേഷങ്ങളില്‍ നിന്നും മോചനം നേടിയ ഫഹദ് എല്ലാതരം പ്രേക്ഷകരുടെയും ഇഷ്ടതാരമായി മാറിക്കൊണ്ടിരിക്കുകയാണ്. നല്ല വേഷങ്ങള്‍ തിരഞ്ഞെടുക്കാനും അവയ്ക്കായി പരമാവധി ജോലിചെയ്യാനും മടിയില്ലാത്ത ഫഹദിന് തനതായൊരു ശൈലി രൂപപ്പെട്ടുകഴിഞ്ഞു.

കൂടുതല്‍ക്കൂടുതല്‍ വ്യത്യസ്തത തേടുന്ന ഫഹദിനെ നായകനാക്കി ഒരു ചിത്രം ചെയ്യാനൊരുങ്ങുകയാണ് പ്രശസ്ത സംവിധായകന്‍ പ്രിയനന്ദനന്‍. മലയളിയുടെ ഉള്ളില്‍ കാല്‍പ്പനിക പ്രണയത്തിന്റെ വിത്തുകള്‍ പാകിയ ചങ്ങമ്പുഴയെക്കുറിച്ചുള്ള ചിത്രത്തിലാണ് പ്രിയനന്ദന്‍ ഫഹദിനെ നായകനാക്കുന്നത്. ചങ്ങമ്പുഴ കൃഷ്ണപിള്ളയായി വേഷമിടുന്നത് ഫഹദാണെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

2013ല്‍ത്തന്നെ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുമെന്നാണ് അറിയുന്നത്. പ്രൊഫസര്‍ എംകെ സാനുവിന്റെ ചങ്ങമ്പുഴ കൃഷ്ണപിള്ള-നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം എന്ന പുസ്തകത്തില്‍ നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ടാണ് ചിത്രമൊരുക്കുന്നത്, അരികിലുണ്ടായിരുന്നെങ്കിലെന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചങ്ങമ്പുഴയുടെ കവിതകള്‍ ചിത്രത്തില്‍ ഗാനങ്ങളായി ഉപയോഗിക്കുമെന്നാണ് സൂചന.

ഇതിന് പുറമേ റഫീക്ക് അഹമ്മദ് എഴുതുന്ന ഗാനങ്ങളും ചിത്രത്തിലുള്‍പ്പെടുത്തും. ഷഹബാസ് അമനാണ് ചിത്രത്തിന്റെ സംഗീതസംവിധായകന്‍. നായികയെയും മറ്റുതാരങ്ങളെയുംകുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുവരുകയാണ്. തുകല്‍ ഫിലിംസിന്റെ ബാനറില്‍ ഷമീര്‍ തുകലില്‍ ആണ് ചിത്രം നിര്‍മ്മിക്കുക.

English summary
Youth sensation Fahad Fazil has been roped in to play the role of Changampuzha Krishnapillai in the upcoming movie of director Priyanandan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam