പൊലീസ് മാതൃകയാകാന്‍ ഫഹദിനു കഴിയുമോ?
വെല്ലുവിളി നിറഞ്ഞൊരു കഥാപാത്രം. അതാണ് എ്ല്ലാതാരങ്ങളും പ്രതീക്ഷിക്കുന്നത്. യുവതാരം ഫഹദ് ഫാസിലിനെ സംബന്ധിച്ചിടത്തോളം വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചെങ്കിലും അതിനെല്ലാം ചെറിയൊരു സാമ്യമുണ്ടായിരുന്നു. കാമുകിയെ പറ്റിക്കുന്ന കാമുകന്‍, സ്വന്തം നേട്ടത്തിനുവേണ്ടി കാമുകിയെ വില്‍ക്കുന്നവന്‍ എന്നിങ്ങനെ ഒരുതരം നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങളായിരുന്നു അധികവും.
ഫഹദില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത വേഷമായിരുന്നു പൊലീസുകാരന്റെത്. അദ്ദേഹത്തിന്റെ രൂപത്തിനു പറ്റിയതല്ലായിരുന്നു പൊലീസ് വേഷം എന്നായിരുന്നു പല സംവിധയാകരും കരുതിയിരുന്നത്. എന്നാല്‍ ഫഹദിന് പൊലീസ് വേഷം നല്‍കികൊണ്ടാണ് അരുണ്‍ കുമാര്‍ അരവിന്ദ് വണ്‍ ബൈ ടു സ്‌ക്രീനില്‍എത്തിക്കുന്നത്. ഒരുനടന് ചെയ്യാന്‍ പറ്റാത്തത് ചെയ്യിക്കുമ്പോഴാണല്ലോ സംവിധായകനും വ്യത്യസ്തനാകുന്നത്. അതുകൊണ്ടുതന്നെ വണ്‍ ബൈ ടു എന്ന ചിത്രം നായകനും സംവിധായകനും നിര്‍ണായകമായി മാറുകയാണ്.

ബാംഗ്ലൂര്‍ കേഡറിലെ മലയാളി സിഐ യൂസുഫ് മരിക്കാരെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. സൈക്കോളജിക്കല്‍ ത്രില്ലറാണ് വണ്‍ ബൈ ടു. കഥയും തിരക്കഥയും എഴുതുന്നത് മുരളി ഗോപിയാണ്. അദ്ദേഹം ഡോ. ഹരി എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട്.
ശ്രദ്ധിക്കപ്പെടാതെ പോയ ഒരു സംഭവം യൂസുഫ് പുറത്തുകൊണ്ടുവരികയാണ്. രണ്ട് ആശുപത്രികളെ സംബന്ധിക്കുന്നൊരു കഥയാണിത്. അന്വേഷണം തുടങ്ങുന്നതോടെ ഡോ. യുസൂഫ് മരിക്കാരുടെ ജീവിതത്തെ അത് ബാധിക്കുന്നു.
ഹണി റോസ് ആണ് ഫഹദിന്റെ നായിക. സംവിധായകന്‍ ശ്യാമപ്രസാദും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഗോപീസുന്ദര്‍ ഈണം നല്‍കുന്നു. സംവിധായകന്‍ തന്നെയാണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്.


Click it and Unblock the Notifications











