ഇയ്യോബിന്റെ പുസ്തകം ഫഹദ് നിര്‍മ്മിക്കുന്നു
ബൈബിള്‍ കഥയുടെ സ്വഭാവമുള്ള ചിത്രവുമായി ഫഹദ് ഫാസിലും അമല്‍ നീരദും ഒന്നിയ്ക്കുന്നു. ഇയ്യോബിന്റെ പുസ്തകം എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നതും ഇവര്‍ രണ്ടുപേരും ചേര്‍ന്നാണ്.
ബൈബിള്‍ പഴയ നിയമത്തിലെ ഇയ്യോബ് എന്ന ഭാഗത്തെ ആധാരമാക്കിയാണ് ചിത്രമൊരുക്കുന്നത്. 1910-1070കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് ഇയ്യോബിന്റെ പുസ്തകത്തിന്റെ ഇതിവൃത്തം.

നവാഗതനായ ഗോപന്‍ ചിദംബരത്തിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് ശ്യാം പുഷ്‌കരന്‍ ആണ്. ചിത്രത്തില്‍ ഫഹദിന് പുറമേ ജയസൂര്യ, ലാല്‍, പത്മപ്രിയ, ലെന, ഇഷ ഷെര്‍വാണി, റീനു മാത്യൂസ്, ശ്രീജിത്ത് രവി എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു.
ഫഹദ് ആദ്യമായി നിര്‍മ്മാതാവാകുന്ന ചിത്രമാണിത്. 2014ല്‍ ഫഹദിന് ഒട്ടേറെ പ്രൊജക്ടുകളുണ്ട്. ബാംഗ്ലൂര്‍ ഡെയ്‌സ്, മണിരത്‌നം, മണിയറയില്‍ ജിന്ന് തുടങ്ങിയ ചിത്രങ്ങളെല്ലാം ഫഹദിനും ഒപ്പം ആരാധകര്‍ക്കും ഏറെ പ്രതീക്ഷകള്‍ നല്‍കുന്ന ചിത്രങ്ങളാണ്.
fahad fazil Amal neerad iyyobinte pusthakam isha sherwani jayasurya lal padmapriya ഫഹദ് ഫാസില്‍ അമല്‍ നീരദ് ഇയ്യോബിന്റെ പുസ്തകം ഇഷ ഷെര്‍വാണി ജയസൂര്യ പത്മപ്രിയ


Click it and Unblock the Notifications