ഫഹദും ആസിഫും ദീപുവിന്റെ ചിത്രത്തില്‍
ഫയര്‍മാന്റെ വിജയത്തിനു ശേഷം ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഫഹദ് ഫാസിലും ആസിഫ് അലിയും പ്രധാന വേഷം ചെയ്യുന്നു. നിത്യ മേനോന്‍ ആയിരിക്കും നായിക. ഹൗളി പോട്ടൂര്‍ നിര്‍മിക്കുന്ന ചിത്രം അടുത്ത മാസം ചിത്രീകരണം തുടങ്ങും.
തുടര്‍ച്ചയായി ചിത്രങ്ങള്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന ഫഹദ് ഫാസില്‍ കൂടുതല്‍സെലക്ടീവ് ആയി കൊണ്ടിരിക്കുകയാണ്. ദീപു കരുണാകരന്‍ തന്നെയാണ് കഥയും തിരക്കഥയും എഴുതുന്നത്. ഫഹദും ആസിഫും ഇതിനു മുന്‍പും ഒന്നിച്ചിട്ടുണ്ടെങ്കിലും നായകതുല്യവേഷം ചെയ്യുന്നത് ആദ്യമായിട്ടാണ്.

രൂപേഷ് പീതാംബരന്റെ യു ടൂ ബ്രൂട്ടസ് എന്ന ചിത്രത്തിലാണ് ആസിഫ് ഇപ്പോള്‍ അഭിനയിക്കുന്നത്. രചന നാരായണന്‍കുട്ടിയാണ് അതിലെ നായിക. അതിനു ശേഷം വി.കെ. പ്രകാശിന്റെ ചിത്രം പൂര്‍ത്തിയാക്കും.
സിജു എസ്. ബാവയുടെ ചിത്രത്തിലാണ് ഫഹദ് ഇപ്പോള്‍ അഭിനയിക്കുന്നത്. അവന്തികയാണ് ഇതിലെ നായിക. നാളെ എന്നുപേരിട്ടിരുന്ന ചിത്രത്തിന്റെ പേരുമാറാന്‍ സാധ്യതയുണ്ട്. വിനീത് കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ അയാള്‍ ഞാനല്ല ആണ് ഇനി റിലീസ് ചെയ്യുന്ന ഫഹദ് ചിത്രം. ഈവര്‍ഷം റിലീസ് ചെയ്ത മറിയംമുക്ക്, ഹരം എന്നീ ചിത്രങ്ങള്‍ വന്‍പരാജയമായത് ഫഹദിന് ദോഷമായിരുന്നു. തുടര്‍ന്നാണ് സെലക്ടീവാകാന്‍ തീരുമാനിച്ചത്.
മമ്മൂട്ടി നായകനായ ഫയര്‍മാന്‍ വിജയിച്ചതോടെ ദീപു കരുണാകരന്‍ യുവ സംവിധായകരില്‍ മിനിമം ഗാരന്റിയുള്ള സംവിധായകനായിരിക്കുകയാണ്. അതോടെ യുവതാരങ്ങളുടെ ഡേറ്റ് കിട്ടാനും എളുപ്പമായി. പുതിയ ചിത്രത്തിനു പേരിട്ടിട്ടില്ല.


Click it and Unblock the Notifications











