ഫഹദ് ഫാസിലിന്റെ അനുജനും സിനിമയിലേക്ക്
പ്രശസ്ത സംവിധായകന്‍ ഫാസിലിന്റെ മകന്‍ എന്ന ലേബലോടെയാണ് ഫഹദ് ഫാസില്‍ തന്റെ ആദ്യ ചിത്രമായ കൈ എത്തും ദൂരത്തിലഭിനയിക്കുന്നത്. ഭാഗ്യമോ നിര്‍ഭാഗ്യമോ പിതാവ് സംവിധാനം ചെയ്ത മകന്റെ ആദ്യ ചിത്രം വന്‍ പരാജയമായിരുന്നു. പക്ഷെ പിന്നീട് പഠനമെല്ലാം കഴിഞ്ഞ് ചാപ്പാകുരിശ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ ഫഹദിന്റെ വളര്‍ച്ച പെട്ടന്നായിരുന്നു.
തിരഞ്ഞെടുത്ത ചിത്രങ്ങളില്‍ മാത്രം അഭിനയിക്കുന്ന ഫഹദ് വളരെ ചുരുങ്ങിയ കാലയളിവിനുള്ളില്‍ സിനിമയില്‍ തന്റൈ സ്ഥാനം തിരുത്തിയെഴുതി. ഇപ്പോഴിതാ ഫഹദിന് പിന്നാലെ അനുജന്‍ വച്ചു ഫാസില്‍ വെള്ളിത്തിരയിലേക്കെത്തുന്നു.

രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വച്ചുവിന്റെ അരങ്ങേറ്റം. രാജീവ് രവിയുടെ കന്നിച്ചിത്രമായ അന്നയും റസൂലും ഫഹദ് ഫാസിലിനും ഒരു ബ്രേക്കായിരുന്നു. വച്ചു ഫാസിലിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ജനുവരിയില്‍ ആരംഭിക്കും. അന്നയും റസൂലും എന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ച മധു നീലകണ്ഡന്‍ തന്നെയാണ് പുതിയ ചിത്രത്തിന്റെയും ക്യാമറമാന്‍.
വച്ചുവിന്റെ അരങ്ങേറ്റത്തെ കുറിച്ച് നേരത്തെ പല കഥകളും കേട്ടിരുന്നു. എന്നാല്‍ അന്നൊന്നും അത് സംഭവിച്ചില്ല. നല്ല ഒരു കഥയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു വാച്ചു. ഒടുവില്‍ അത് സംഭവിച്ചു. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല.


Click it and Unblock the Notifications











