»   » കടലയും കൊറിച്ച് സാധാരണക്കാരനായി നടന്നുപോവുന്ന താരപുത്രന്‍.. വീഡിയോ വൈറല്‍

കടലയും കൊറിച്ച് സാധാരണക്കാരനായി നടന്നുപോവുന്ന താരപുത്രന്‍.. വീഡിയോ വൈറല്‍

Posted By:
Subscribe to Filmibeat Malayalam

കടലയും കൊറിച്ച് റോഡിലൂടെ നടന്നുനീങ്ങുന്ന താരപുത്രനിലായിരുന്നു മുഴുവന്‍ പേരുടെയും കണ്ണുകള്‍. ഒറിജിനാലിറ്റിക്ക് വേണ്ടി എന്തും ചെയ്യുന്ന ഫഹദ് ഫാസിലായിരുന്നു അതെന്ന് പിന്നീടാണ് പ്രേക്ഷകര്‍ക്ക് മനസ്സിലായത്. പുതിയ ചിത്രമായ കാര്‍ബണിന്റെ ചിത്രീകരണത്തിനിടയിലെ ഈ നിമിഷങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇടയ്ക്ക് സംവിധായകന്‍ വേണു പ്രത്യക്ഷപ്പെട്ടപ്പോഴാണ് സിനിമാ ചിത്രീകരണമാണെന്ന് പ്രേക്ഷകര്‍ക്ക് മനസ്സിലായത്.

കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന് പാക്കപ്പ് പറഞ്ഞത്. കടലയുടെ പാക്കറ്റും കൈയ്യില്‍ പിടിച്ച് നഗരവീഥികളിലൂടെ നടന്നു നീങ്ങുന്നതിനിടയില്‍ ആരോ പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. മുന്നറിയിപ്പിന് ശേഷം ഫഹദിനെ നായകനാക്കി വേണു ഒരുക്കുന്ന സിനിമയാണിത്. മംമ്ത മോഹന്‍ദാസാണ് ചിത്രത്തിലെ നായിക. സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, വിജയരാഘവന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Fahad

വിഷുവിനാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. കാട് പശ്ചാത്തലമാക്കി ഒരുക്കുന്ന കാര്‍ബണ്‍ ത്രില്ലര്‍ ചിത്രമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Carbon location video getting viral in social media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam