ഫഹദ് ഫാസിലിന് 31, പിറന്നാളോഘോഷം നസ്രിയക്കൊപ്പം
മലയാളത്തിന്റെ ന്യൂജെനറേഷന്‍ നായകന്‍ ഫഹദ് ഫാസിലിന് 31 തികഞ്ഞു. 1983 ആഗസ്റ്റ് ഒന്നിനായിരുന്നു ഫഹദ് ഫാസില്‍ ഭൂജാതനായത്.
പതിവ് പോലെയല്ല ഇത്തവണത്തെ പിറന്നാള്‍ ആഘോഷം. ബാച്ചിലര്‍ ലൈഫിലെ അവസാനത്തെ പിറന്നാള്‍ ആണ്. എന്നാലും തന്റെ പ്രിയമതയാകാന്‍ പോകുന്ന നസ്രിയയും കേക്ക് മുറിക്കുമ്പോള്‍ ഫഹദിനൊപ്പം ഉണ്ടായിരുന്നു. പിറന്നാള്‍ ദിനത്തില്‍ രാവിലെ തന്നെ നസ്രിയക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം കേക്ക് മുറിക്കുന്ന ഫോട്ടോ ഫഹദ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
2002 ല്‍ കയ്യെത്തും ദൂരത്ത് എന്ന സിനമയിലൂടെയായിരുന്നു ഫഹദ് ഫാസിലിന്റെ സിനിമ പ്രവേശനം. ഷാനുഎന്ന പേരില്‍ തുടങ്ങിയ ആ സിനിമാ ജീവിതത്തിലേക്ക്.

ഫഹദിന് 31, പിറന്നാളോഘോഷം നസ്രിയക്കൊപ്പം
അച്ഛന്റെ മകന്‍ എന്ന ലേബലില്‍ ആണ് ഫഹദ് ഫാസില്‍ സിനിമ ക്യാമറക്ക് മുന്നില്‍ ആദ്യമായി നില്‍ക്കുന്നത്. പപ്പയുടെ സ്വന്തം അപ്പൂസില്‍ ബാലതാരമായിട്ടായിരുന്നു ഇത്.

ഫഹദിന് 31, പിറന്നാളോഘോഷം നസ്രിയക്കൊപ്പം
അനിയത്തി പ്രാവിന്റെ ഓര്‍മയില്‍ ആണെന്ന് തോന്നുന്നു ഫാസില്‍ കയ്യെത്തും ദൂരത്ത് സിനിമെയുടുത്തത്. മകന്‍ ഷാനുവിനെ തന്നെ നായകനാക്കി. പക്ഷേ പടം എട്ട് നിലിയില്‍ പൊട്ടി.

ഫഹദിന് 31, പിറന്നാളോഘോഷം നസ്രിയക്കൊപ്പം
കയ്യെത്തും ദൂരത്ത് സാമ്പത്തികമായി പരാജയപ്പെട്ടു. ആദ്യ സിനിമ തന്നെ പൊളിഞ്ഞുപോയാല്‍ പിന്നെ ആ നടന്റെ ഗതിയെന്താകും. പക്ഷേ ഫഹദ് അത്തരം വിശ്വാസങ്ങളെയെല്ലാം തകര്‍ത്തെറിഞ്ഞു.

ഫഹദിന് 31, പിറന്നാളോഘോഷം നസ്രിയക്കൊപ്പം
18-ാം വയസ്സില്‍ കയ്യെത്തും ദൂരത്തിലൂടെ പരാജയത്തിന്റെ കയ്പറിഞ്ഞു ഫഹദ്. എന്നാല്‍ 25-ാം വയസ്സില്‍ കേരള കഫേയിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തി.

ഫഹദിന് 31, പിറന്നാളോഘോഷം നസ്രിയക്കൊപ്പം
അരുണ്‍കുമാര്‍ അരവിന്ദിന്റെ കോക്ടെയിലിലൂടെയാണ് ആണ് ഫഹദിനെ മലയാളികള്‍ രണ്ടാമതും ശ്രദ്ധിക്കാന്‍ തുടങ്ങിയത്.

ഫഹദിന് 31, പിറന്നാളോഘോഷം നസ്രിയക്കൊപ്പം
സമീര്‍ താഹിറിന്റെ ചാപ്പാ കുരിശ് പുറത്തിറങ്ങിയതോടെ ഫഹദ് ന്യൂജെനറേഷന്റെ പ്രതിനിധിയായി അറിയപ്പെട്ടു.

ഫഹദിന് 31, പിറന്നാളോഘോഷം നസ്രിയക്കൊപ്പം
താരത്തിളക്കത്തില്‍ പലരും ചെയ്യാന്‍ മടിക്കുന്ന റോള്‍ ആയിരുന്നു ആഷിക് അബുവിന്റെ 22 എഫ്‌കെയില്‍ ഫഹദിനായി കാത്തുവച്ചിരുന്നത്. മടികൂടാതെ ആ റോള്‍ ഏറ്റെടുത്തതിന്റെ ഗുണംകിട്ടി.

ഫഹദിന് 31, പിറന്നാളോഘോഷം നസ്രിയക്കൊപ്പം
രണ്ട് സംസ്ഥാന പുരസ്‌കാരങ്ങളാണ് ഫഹദിന് കിട്ടിയത്. അകത്തിലേയും ചാപ്പ കുരിശിലേയും പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം. ആര്‍ട്ടിസ്റ്റിനും നോര്‍ത്ത് 24 കാതത്തിനും കൂടി മികച്ച നടനുള്ള പുരസ്‌കാരവും.

ഫഹദിന് 31, പിറന്നാളോഘോഷം നസ്രിയക്കൊപ്പം
തുടര്‍ച്ചയായി സിനിമകളില്‍ ചുംബന രംഗങ്ങള്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെ ഫഹദിന് ഒരു വിളിപ്പേര് കിട്ടി. മലയാളത്തിന്റെ ഇമ്രാന്‍ ഹാഷ്മി. പക്ഷേ ഇപ്പോള്‍ ആ ചീത്തപ്പേര് മാറിക്കൊണ്ടിരിക്കുകയാണ്.

ഫഹദിന് 31, പിറന്നാളോഘോഷം നസ്രിയക്കൊപ്പം
മലയാളത്തിലെ ഒടുവിലത്തെ താരവിവാഹത്തിന് സാക്ഷിയാകും ഈ ആഗസ്റ്റ് മാസം. ഫഹദ് ഫാസില്‍ നസ്രിയയക്ക് താലി ചാര്‍ത്തും.

ഫഹദിന് 31, പിറന്നാളോഘോഷം നസ്രിയക്കൊപ്പം
അഞ്ച് കേക്കുകളാണ് ഫഹദിന് മുറിക്കാനായി നിരത്തി വച്ചത്. അതില്‍ ഒന്നാണ് ഫഹദ് മുറിച്ചത്. ആദ്യ കഷ്ണം നസ്രിയക്ക് തന്നെയായിരിക്കും കൊടുത്തിട്ടുണ്ടാവുക!!!


Click it and Unblock the Notifications