ഫഹദ് ഫാസിലിന് ഇത്തവണ വിഷു ഇല്ല !

By Aswathi

ഇത്തവണത്തെ വിഷുവിന് മുമ്പും പിമ്പുമായി ദുല്‍ഖര്‍ സല്‍മാന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, നിവിന്‍ പോളി, ആസിഫ് അലി, ജയറാം തുടങ്ങിയവര്‍ക്കൊക്കെ പുതിയ ചിത്രമുണ്ട്, എന്നാല്‍ ഫഹദ് ഫാസിലിന് മാത്രം ഇത്തവണ വിഷു ആഘോഷമില്ല. തുടര്‍ച്ചയായി ചിത്രങ്ങള്‍ പരാജയപ്പെട്ടത് ഫഹദിന്റെ കരിയറിനെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്.

പോയ വര്‍ഷം പറയാന്‍ ബാംഗ്ലൂര്‍ ഡെയ്‌സും, ഇയ്യോബിന്റെ പുസ്തകവും മാത്രമേ ഫഹദിന് വിജയ ചിത്രങ്ങളായുള്ളൂ. അതും ഇയ്യോബിന്റെ പുസ്തകത്തിന് അധികനാളൊന്നും തിയേറ്ററില്‍ പിടിച്ചു നില്‍ക്കാനും കഴിഞ്ഞിരുന്നില്ല. പ്രതീക്ഷയുയര്‍ത്തി റിലീസ് ചെയ്ത ചിത്രങ്ങളെല്ലാം ഒന്നിന് പിറകെ ഒന്നായി പരാജപ്പെട്ടപ്പോള്‍ അഡ്വാന്‍സ് വാങ്ങിയഞ്ചോളം ചിത്രങ്ങളുടെ തുക താരം തിരികെ നല്‍കിയിരുന്നു.

fahad-fazil

ഈ വര്‍ഷം റിലീസ് ചെയ്ത മറിയം മുക്കും ഹരവും ഫഹദിന് വലിയ തിരിച്ചടിയായി. ഒരു വിഭാഗം ജനങ്ങളെ മാത്ര ഹരത്തിന് തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞുള്ളൂ. ഈ സാഹചര്യത്തിലാണ് താരം അഡ്വാന്‍സ് തുക തിരികെ നല്‍കിയത്. ഇനി സൂക്ഷിച്ച് മാത്രമേ സിനിമകള്‍ തിരഞ്ഞെടുക്കു എന്ന തീരുമാനത്തിലാണ് ഫഹദ്. അയാള്‍ ഞാനല്ല, നാളെ എന്നീ ചിത്രങ്ങളാണ് ഫഹദിപ്പോള്‍ ചെയ്തുകൊണ്ടിരിയ്ക്കുന്നത്.

അതേ സമയം ദുല്‍ഖറിന്റെ രണ്ട് ചിത്രങ്ങളാണ് ഈ വിഷുവിന് തിയേറ്ററിലെത്തുന്നത്. ഓകെ കണ്‍മണിയും 100 ഡെയ്‌സ് ഓഫ് ലവ്വും. നിവിന്‍ പോളിയുടേതാകട്ടെ, വിഷുവിന് മുമ്പ് ഒരു വടക്കന്‍ സെല്‍ഫിയും, വിഷുവിന് ശേഷം പ്രേമവും എത്തും. മോഹന്‍ലാലിന്റെ എന്നും എപ്പോഴും മമ്മൂട്ടിയുടെ ഭാസ്‌ക്കര്‍ ദ റാസ്‌ക്കലും, ദിലീപിന്റെ മര്യാദ രാമനും, ജയറാമിന്റെ സര്‍ സിപിയും ഇത്തവണത്തെ വിഷു അങ്കത്തിനുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X