ഫഹദ് ഫാസിലിന് ഷൂട്ടിങിനിടെ പരിക്ക്
കൊച്ചി: ഷൂട്ടിങ്ങിനിടെ ചലച്ചിത്രതാരം ഫഹദ് ഫാസിലിന് പരിക്കേറ്റു. തലയ്ക്ക് പിന്നില്‍ പരിക്കേറ്റ ഫഹദിനെ കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് സാരമുള്ളതല്ലെന്നാണ് സൂചന
സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന മണിരത്‌നം എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ കൊച്ചിയിലെ ലൊക്കേഷനില്‍വച്ചാണ് അപകടം. കൊച്ചിയിലെ കെ എസ് ആര്‍ ടി സി ഗാരേജിലായിരുന്നു ഷൂട്ടിങ് നടക്കുന്നത്. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നു.

കഴിഞ്ഞ ഒരു മാസമായി കൊച്ചിയില്‍ മണിരത്‌നത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. മൂന്നാറില്‍ നിന്നും മയൂരിലേക്ക് യാത്ര ചെയ്യുന്ന നീല്‍ എന്ന യുവാവിന്റെയും പിയ എന്ന പെണ്‍കുട്ടിയുടെയും കഥയാണ് മണിരത്‌നം. നിവേദ തോമസാണ് ചിത്രത്തിലെ നായിക
ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫഹദിനൊപ്പം പ്രതിശ്രുത വധു നസ്‌റിയ നസീമുണ്ട്. ഈ മാസം 21 നാണ് നസ്‌റിയയുടെയും ഫഹദിന്റെയും വിവാഹം. ഇന്നലെ (ആഗസ്റ്റ് 8) ഫഹദിന്റെ പിറന്നാളുമായിരുന്നു.


Click it and Unblock the Notifications