ചിത്രീകരണത്തിനിടെ ഫഹദിന് പരുക്കേറ്റു
സിനിമാ ചിത്രീകരണത്തിനിടെ യുവതാരം ഫഹദ് ഫാസിലിന് പരുക്കേറ്റു. മണിരത്‌നം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഫഹദിന് പരുക്കേറ്റത്. പരിക്കേറ്റതിനെത്തുടര്‍ന്ന് ഫഹദിനെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രാഥമിക ചികിത്സകള്‍ക്ക് ശേഷം വീട്ടിലേയ്ക്ക് പോയി. സ്‌കാനിങില്‍ പരുക്ക് ഗുരുതരമല്ലെന്ന് കണ്ടതിനാലാണ് വീട്ടിലേയ്ക്ക് വിട്ടതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

സിനിമയിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഫഹദിനെക്കാണാനായി പ്രതിശ്രുത വധു നസ്രിയ നസീം ആശുപത്രിയിലെത്തിയിരുന്നു. ഓഗസ്റ്റ് 21നാണ് ഇവരുടെ വിവാഹം.


Click it and Unblock the Notifications











