»   » ഫഹദ് ഫാസില്‍ ബ്രയന്‍ ലാറയെ പോലെയാണെന്ന് ബി ഉണ്ണി കൃഷ്ണന്‍

ഫഹദ് ഫാസില്‍ ബ്രയന്‍ ലാറയെ പോലെയാണെന്ന് ബി ഉണ്ണി കൃഷ്ണന്‍

Written By:
Subscribe to Filmibeat Malayalam

മൂന്ന് നാല് പരാജയങ്ങള്‍ക്ക് ശേഷം ഫഹദ് ഫാസിലിന്റെ ശക്തമായ തിരിച്ചുവരവാണ് മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ കണ്ടത്. ചിത്രം കണ്ട സംവിധായന്‍ ബി ഉണ്ണികൃഷ്ണനും ഇതേ അഭിപ്രായമാണ്.

നാലോ അഞ്ചോ മോശം ഇന്നിങ്‌സുകള്‍ക്ക് ശേഷം, യാതൊരു അന്ധാളിപ്പുമില്ലാതെ ക്രീസില്‍ വന്ന് വശ്യവിമോഹകമായി കളിച്ച് സെഞ്ച്വറി അടിയ്ക്കുന്ന ബ്രയന്‍ ലാറയോട് ഫഹദിനെ ഉപമിയ്ക്കാം എന്നാണ് ബി ഉണ്ണി കൃഷ്ണന്‍ പറഞ്ഞത്. സിനിമ കണ്ട അനുഭവത്തെ കുറിച്ച് സംവിധായകന്‍..

ഫഹദ് ഫാസില്‍ ബ്രയന്‍ ലാറയെ പോലെയാണെന്ന് ബി ഉണ്ണി കൃഷ്ണന്‍

മഹേഷിന്റെ പ്രതികാരം, അത്യുഗ്രന്‍ സിനിമ. അടുത്തകാലത്തൊന്നും ഇങ്ങനെ ഉള്ളുതുറന്ന് ചിരിച്ചിട്ടില്ല; ഇങ്ങനെ ഒരു സിനിമ ആസ്വദിട്ടില്ല- ബി ഉണ്ണി കൃഷ്ണന്‍ പറയുന്നു

ഫഹദ് ഫാസില്‍ ബ്രയന്‍ ലാറയെ പോലെയാണെന്ന് ബി ഉണ്ണി കൃഷ്ണന്‍

'ഇത്രമാത്രം ലളിതമോ ഗഹനത' എന്ന് ആലോചിച്ച് നമ്മള്‍ അത്ഭുതപെടുക വൈക്കം മുഹമ്മദ് ബഷീറിനെ വായിക്കുമ്പോഴാണ്. ഈ സിനിമ കണ്ടിറങ്ങിയപ്പോള്‍ ഞാന്‍ ബഷീറിയന്‍ എഴുത്തോര്‍ത്തു. ഇതില്‍കൂടുതല്‍ എന്താണ് എനിക്ക് എന്റെ യുവസുഹൃത്ത് ശ്യാം പുഷ്‌കരന്റെ രചനയെക്കുറിച്ച് പറയാന്‍ കഴിയുക എന്നറിയില്ല.

ഫഹദ് ഫാസില്‍ ബ്രയന്‍ ലാറയെ പോലെയാണെന്ന് ബി ഉണ്ണി കൃഷ്ണന്‍

ആദ്യസിനിമയിലൂടെ നമ്മളെ ഞെട്ടിച്ച ഒരുപാട് സംവിധായകര്‍ ഉണ്ട്. ദിലീഷ് അവരിലെ ഒന്നാംം നിരക്കാരനാണ്.

ഫഹദ് ഫാസില്‍ ബ്രയന്‍ ലാറയെ പോലെയാണെന്ന് ബി ഉണ്ണി കൃഷ്ണന്‍

ഫഹദ്, നാലോ അഞ്ചോ മോശം ഇന്നിങ്‌സുകള്‍ക്ക് ശേഷം, യാതൊരു അന്ധാളിപ്പുമില്ലാതെ ക്രീസില്‍ വന്ന്, വശ്യവിമോഹകമായി കളിച്ച് സെഞ്ച്വറി അടിക്കുന്ന ബ്രയന്‍ ലാറയോട് വേണമെങ്കില്‍ ഈ നടനെ താരതമ്യപ്പെടുത്താം. അതുല്യമായ പ്രതിഭ സാഹസികമായി വിനിയോഗിക്കുന്നവരാണ് ഇവര്‍ രണ്ട് പേരും. 'ഔട്ടാ'കല്‍ പേടിയില്ലതെ ഒരാള്‍ ഷോട്ടുകള്‍ തിരഞ്ഞെടുത്തു, മറ്റേയാള്‍ സിനിമകളും. Carry on Fahad, just believe in your instincts.

ഫഹദ് ഫാസില്‍ ബ്രയന്‍ ലാറയെ പോലെയാണെന്ന് ബി ഉണ്ണി കൃഷ്ണന്‍

സൗബിന്‍... അയാളെപ്പറ്റി പെട്ടന്ന് പറയാന്‍ കഴിയുന്നത്, സിനിമയില്‍ അയാളുടെ കഥാപാത്രം പറഞ്ഞ ഒരു വാചകമാണ്. ഇയാള്‍ നമ്മുടെ മുത്തല്ലേ...

ഫഹദ് ഫാസില്‍ ബ്രയന്‍ ലാറയെ പോലെയാണെന്ന് ബി ഉണ്ണി കൃഷ്ണന്‍

ബിജിയ്ക്കും (ബിജിപാല്‍- സംഗീത സംവിധായകന്‍) ഷൈജു ഖാലിദിനും (ഛായാഗ്രഹകന്‍) അജയനും (ആര്‍ട്ട് എഡിറ്റര്‍), സമീറയ്ക്കും (സമീറ സനീഷ്- കോസ്റ്റിയൂം ഡിസൈനര്‍) അഭിനന്ദനങ്ങള്‍.

ഫഹദ് ഫാസില്‍ ബ്രയന്‍ ലാറയെ പോലെയാണെന്ന് ബി ഉണ്ണി കൃഷ്ണന്‍

ഈ സിനിമ നിര്‍മ്മിച്ചുകൊണ്ട്, ജനപ്രിയ സിനിമയുടെ കൃത്രിമത്വം നിറഞ്ഞ മുന്‍വിധികളോട് പ്രതികാരം ചെയ്യാന്‍ ചങ്കുറപ്പ് കാട്ടിയ പ്രിയ ആഷിഖിന് എന്റെ ആശ്ലേഷം- ബി ഉണ്ണികൃഷ്ണന്‍

ഫഹദ് ഫാസില്‍ ബ്രയന്‍ ലാറയെ പോലെയാണെന്ന് ബി ഉണ്ണി കൃഷ്ണന്‍

ഫേസ്ബുക്കിലൂടെയാണ് ബി ഉണ്ണികൃഷ്ണന്‍ സിനിമ കണ്ട തന്റെ അനുഭവം പങ്കുവച്ചത്. പോസ്റ്റ് മുഴുവനായി വായിക്കൂ

English summary
B Unnikrishnan, the writer-director opines that Fahadh Faasil is like popular cricketer Brian Lara. Unnikrishnan compared Fahadh with Lara, in his recent Facebook post about Maheshinte Prathikaaram.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam