ഫഹദും നസ്‌റിയയും വിവാഹിതരാകുന്നു

By Aswathi

മലയാളത്തിന്റെ യുവതാരങ്ങള്‍ ഫഹദ് ഫാസിലും നസ്‌റിയ നസീമും വിവാഹിതരാകുന്നു. ഫഹദിന്റെ പിതാവും സംവിധായകനുമായ ഫാസിലാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ആഗസ്റ്റിലാകും വിവാഹം. പ്രണയ വിവാഹമല്ലെന്നും വീട്ടുകാര്‍ ആലോചിച്ച് നടത്തുന്നതാണെന്നും ഫാസില്‍ വ്യക്തമാക്കി.

കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ വെള്ളിത്തരിയിലെത്തിയ 30 കാരനായ ഫഹദ് ഇപ്പോള്‍ മലയാളത്തിന്റെ ന്യൂ ജനറേഷന്‍ നായകന്‍ എന്ന ലേബലോടെ ചലച്ചിത്ര ലോകത്ത് നിറഞ്ഞു നില്‍ക്കുകയാണ്. 19 കാരിയായ നസ്‌റിയയാകട്ടെ അവതാരകയായാണ് തന്റെ കരിയര്‍ തുടങ്ങിയത്. പളുങ്ക് എന്ന മമ്മൂട്ടി ചിത്രത്തില്‍ ബാലതാരമായെത്തിയ നസ്‌റയ മാഡ് ഡാഡ് എന്ന ചിത്രത്തില്‍ നായികയായി. നേരം എന്ന ചിത്രത്തിലൂടെ നേരം തെളിഞ്ഞു.

അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന എല്‍ ഫോര്‍ ലവ് എന്ന ചിത്രത്തില്‍ നസ്‌റിയയും ഫഹദും ഒന്നിച്ചഭിനയിക്കുന്നുണ്ട്. അതിനപ്പുറം ഇരുവരെയും ഒന്നിച്ച് ഒരു വേദിയില്‍ പോലും കണ്ടിട്ടില്ല എന്നതാണ് കൗതുകം.

ഫഹദ് ഫാസില്‍

ഫഹദും നസ്‌റിയയും വിവാഹിതരാകുന്നു

കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി. എന്നാല്‍ ബ്രേക്ക് നല്‍കിയത് ചാപ്പാകുരിശ്, 22 ഫീമെയില്‍ കോട്ടയം പോലുള്ള ചിത്രങ്ങളാണ്.

നസ്‌റിയ നസീം

ഫഹദും നസ്‌റിയയും വിവാഹിതരാകുന്നു

ഏഷ്യനെറ്റ് ചാനലിലെ ഒരു മ്യൂസിക്കല്‍ റിയാലിറ്റി ഷോയില്‍ അവതാരകയായാണ് നസ്‌റിയ കരിയര്‍ തുടങ്ങുന്നത്. പളുങ്ക് എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ചു.

പ്രണയമേയല്ല

ഫഹദും നസ്‌റിയയും വിവാഹിതരാകുന്നു

ഗോസിപ്പില്‍ പോലും ഫഹദിന്റെയും നസ്‌റിയയുടേയും പേരുകള്‍ കൂട്ടിവച്ചിട്ടില്ല. ഒന്നിച്ച് ഒരു വേദയില്‍ പോലും പ്രത്യക്ഷപ്പെട്ടില്ല. വിവാഹമാണ് ആദ്യത്തെ വാര്‍ത്ത

വിവാഹം അറിയിച്ചത്

ഫഹദും നസ്‌റിയയും വിവാഹിതരാകുന്നു

ഫഹദിന്റെ പിതാവും സംവിധായകനുമായ ഫാസിലാണ് വിവാഹക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. തെറ്റായി ഒറു വാര്‍ത്ത പ്രചരിക്കാതിരിക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ ഒരു വിശദീകരണം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി

ബന്ധുക്കളുടെ പ്രതികരണം

ഫഹദും നസ്‌റിയയും വിവാഹിതരാകുന്നു

പ്രണയ വിവാഹമല്ല, ഇരുവീട്ടുകാര്‍ ആലോചിച്ച് നടത്തുന്നതാണെന്ന് ബന്ധുക്കളും വീട്ടുകാരും അറിയിച്ചു

നസ്‌റിയയുടെ വീട്ടില്‍

ഫഹദും നസ്‌റിയയും വിവാഹിതരാകുന്നു

വിവഹം ആഗസ്റ്റ് മാസത്തിലായിരിക്കുമെന്നും തിയ്യതി പിന്നീടറിയിക്കുമെന്നും നസ്‌റിയയുടെ മാതാവ് അറിയിച്ചു

നസ്‌റിയ പഠിക്കുകയാണ്

ഫഹദും നസ്‌റിയയും വിവാഹിതരാകുന്നു

പത്തൊമ്പത് കാരിയായ നസ്‌റിയ തിരുവനന്തപുരം മാര്‍ ഇവാനിയസ് കോളേജില്‍ ബിക്കോമിന് പഠിക്കുകയാണ്.

ഫഹദിന്റെ പുതിയ ചിത്രങ്ങള്‍

ഫഹദും നസ്‌റിയയും വിവാഹിതരാകുന്നു

വണ്‍ ബൈ വണ്‍, കാര്‍ട്ടൂണ്‍, എല്‍ ഫോര്‍ ലവ് എന്നീ ചിത്രങ്ങളിലാണ് ഫഹദ് ഇപ്പോള്‍ കരാറൊപ്പിട്ടിരിക്കുന്നത്.

നസ്‌റിയയുടെ സിനിമ

ഫഹദും നസ്‌റിയയും വിവാഹിതരാകുന്നു

ദുല്‍ഖര്‍ സല്‍മാന്റെ നായികയായ സലാല മൊബൈല്‍സും, നിവിന്റെ നായികയായ ഓം ശാന്തി ഓശാനയുമാണ് ഉടന്‍ റിലീസാകുനുള്ളത്. തമിഴില്‍ വീണ്ടും ദുല്‍ഖരിന്റെ നായികയാകുന്ന വായ്മൂടി പേസുവോം, മലയാളത്തില്‍ എല്‍ ഫോല്‍ ലവ് എന്നിവയാണ് കരാറൊപ്പിച്ച ചിത്രങ്ങള്‍

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X