നസ്‌റിയ- ഫഹദ് ഫാസില്‍ വിവാഹനിശ്ചയം ഫെബ്രുവരിയില്‍
മലയാള സിനിമാ ലോകം ഒരു കല്ല്യാണം കൂടാനുള്ള ഒരുക്കത്തിലാണ്. സംവിധായകന്‍ ഫാസിലിന്റെ മകന്‍ ഫഹദ് ഫാസിലിന്റെയും വളര്‍ന്നുവരുന്ന യുവ നായിക നസ്‌റിയ നസീമിന്റെയും. വിവാഹ വാര്‍ത്ത പ്രഖ്യാപിച്ചപ്പോള്‍ തന്നെ അത് ആഗസ്റ്റ് മാസത്തിലാണ് ഉണ്ടാവുകയെന്നും ഫാസില്‍ പറഞ്ഞിരുന്നു. എങ്കിലും ചടങ്ങുകളെല്ലാം മുറയ്ക്ക് നടക്കും.
ഫഹദിന്റെയും നസ്‌റിയയുടെയും വിവാഹത്തിന്റെ രണ്ടാമത്തെ ചടങ്ങിലേക്ക് കടക്കുകയാണ്. അടുത്തത് വിവാഹ നിശ്ചയം. ഫെബ്രവരി മാസത്തിലാണത്രെ വിവാഹം നിശ്ചയം. നസ്‌റിയയുടെ പിതാവാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരത്ത് വച്ച് മുസ്ലീം മത ആചാരപ്രകാരം ഫഹദിന്റെയും നസ്‌റിയയുടെയും വിവാഹ നിശ്ചയച്ചടങ്ങുണ്ടാകും. ആഗസ്റ്റിലേക്കാണ് വിവാഹം നിശ്ചയിക്കുന്നത്.

ജനുവരി ആദ്യമാണ് ഫാസില്‍ ഇരുവരുടെയും വിവാഹവര്‍ത്ത മാധ്യമങ്ങളെ അറിയിച്ചത്. നസ്‌റിയയും ഫഹദും സിനിമയിലേക്ക് വരുന്നതിന് മുമ്പ് ഇരുവീട്ടുകാരും നല്ല സൂഹൃത്തുക്കളായിരുന്നു. ഒടുവില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മാഡ് ഡാഡി എന്ന ചിത്രവുമായി ബന്ധപ്പെട്ട ഒരു ചടങ്ങിനിടെ ഫാസില്‍ വീണ്ടും നസ്‌റിയയെ കാണാനിടയായി. അന്ന് തന്റെ മകന് വേണ്ടി നസ്‌റിയയെ അദ്ദേഹം അങ്ങ് ഉറപ്പിക്കുകയായിരുന്നു.
എന്നാല്‍ സംഭവം ഫഹദും നസ്‌റിയയും അറിയുന്നത് ഇരുവീട്ടുകാരും കല്ല്യാണകരുക്കളെല്ലാം നീക്കി കഴിഞ്ഞപ്പോഴാണ്. തുടര്‍ന്ന് സുഹൃത്തുക്കളായ ഫഹദും നസ്‌റിയയും ഇപ്പോള്‍ പ്രണയിച്ചു നടക്കുകയാണ്. ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന അഞ്ജലി മേനോന്‍ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കയാണ് ഇരുവരും. ഫെബ്രുവരിയിലാണ് നസ്‌റിയയുടെ ഓം ശാന്തി ഓശാനയുടെ റിലീസും.


Click it and Unblock the Notifications











