TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ഫഹദ് - നസ്റിയ ജോഡിക്ക് മാര്‍ക്ക് നൂറില്‍ 100
എക്കാലത്തും മലയാളികള്‍ ഓണ്‍സ്ക്രീനില്‍ മികച്ച ജോഡികളെ തിരിച്ചറിഞ്ഞിരുന്നു. ആദ്യകാലത്ത് ശങ്കര്‍- മേനക, മോഹന്‍ലാല്‍- ശോഭന, മമ്മൂട്ടി- സുഹാസിനി, ജയറാം- പാര്‍വ്വതി, ബിജു മേനോന്- സംയുക്ത വര്‍മ്മ, കുഞ്ചാക്കോ ബോബന്- ശാലിനി. പുതിയ തലമുറയില്‍ എത്തിയപ്പോഴും പ്രേക്ഷകരുടെ ടെയ്സ്റ്റില് വ്യത്യാസമില്ലായിരുന്നു. അതില്‍ തന്നെ ഏറ്റവും കൂടുതല്‍ പറഞ്ഞു കേട്ടത് നസ്റിയ നസീം- നിവിന്‍ പോളി ജോഡി ചേരലിനെ കുറിച്ചാണ്.
നേരവും ഓശാന്തി ഓശാനയുമൊക്കെ പ്രേക്ഷകരിലേക്ക് ഇറങ്ങിച്ചെല്ലുന്ന സമയത്താണ് നസ്റിയ നസീം - ഫഹദ് ഫാസില്‍ വിവാഹ വാര്‍ത്തകള്‍ പുറത്തു വന്നത്. കേട്ടവര്‍ കേട്ടവര്‍ വയസ്സിലെ വ്യത്യാസവും പറഞ്ഞ് വാളെടുത്തു. പ്രായത്തിലും കാഴ്ചയിലുമുല്ല, ജീവിച്ചു കാണിക്കുന്നതിലാണ് ഒന്നു ചേരലിന്റെ സുഖമെന്ന് തെളിയിക്കുന്ന ചിത്രമാണ് അഞ്ജലി മേനോന് സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്സ്.

ബാഗ്ലൂര് ഡെയ്സിന്റെ സെറ്റില്‍ വച്ചാണ് നസ്റിയയുടയും ഫഹദിന്റെയും വിവാഹം ഉറപ്പിച്ചത്. ചിത്രത്തില്‍ ഇരുവരും അഭിനയിക്കുന്ന കഥാപാത്രങ്ങളെ കുറിച്ച് അന്നൊരു സസ്പെന്‍സ് സൂക്ഷിച്ചിരുന്നു. ആ സസ്പെന്‍സ് സിനിമകണ്ടിറങ്ങിയവര്ക്ക് സര്‍പ്രൈസുമായി. ഇരുവരുടെയും ജീവിതത്തിലെ ഓഫ് സ്ക്രീന്‍ കെമിസ്ട്രി ആദ്യമായി മികവുറ്റതാക്കി സ്ക്രീനിലെത്തിയ അഞ്ജലി മേനോനുള്ളതാണ് മുഴുന്‍ കയ്യടിയും.
ഇഴുകിച്ചേര്‍ന്നുള്ള അഭിനവുമൊന്നുമില്ലെങ്കിലും ഫഹദിന്റെ പ്രണയാദ്രമായ നോട്ടങ്ങളിലൂടെ, നസ്റിയയുടെ കുട്ടിത്തത്തിലൂടെ ഈ ജോഡികള്‍ക്ക് പ്രേക്ഷകരെ കയ്യിലെടുക്കാന്‍ സാധിച്ചു. അതോടെ ഫഹദ് - നസ്റിയ കൂട്ടുകെട്ട് കൊള്ളില്ല എന്ന പറഞ്ഞവരൊക്കെ കൊടുത്തു ഈ ജോഡിക്ക് മാര്‍ക്ക് നൂറില്‍ നൂറ്. ജീവിതത്തിലും മേയ്ഡ് ഫോര്‍ ഈച്ച് അദര്‍ തന്നെയായിരിക്കട്ടെ ഈ ജോഡികള്‍.