ഇന്നാണ് ആ കല്ല്യാണം

By Aswathi

'മാംഗല്യം തന്തുനാനേന..പിന്നെ ജീവിതം തുന്തനാനേന...' നസ്‌റിയ - ഫദഹ് ഫാസിലിനെ വിവാഹം ചെയ്യാനൊരുങ്ങുമ്പോള്‍ 'ബാംഗ്ലൂര്‍ ഡെയ്‌സ്' എന്ന ചിത്രത്തിലെ പാട്ടാണിത്. സിനിമയിലെല്ല, യഥാര്‍ത്ഥ ജീവിതത്തില്‍ ഇരുവരും ഒന്നിക്കുമ്പോള്‍ ഈ പാട്ട് ഒരിക്കല്‍ കൂടെ പാടുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു.

ഇന്ന് (21-08-2014) ഉച്ചയ്ക്ക് 12 മണിക്കുള്ള ശുഭ മുഹൂര്‍ത്തത്തില്‍ ഫഹദ് ഫാസില്‍ നസ്‌റിയയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തും. കഴക്കൂട്ടത്തെ അല്‍ സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് വിവാഹം. കഴിഞ്ഞ ദിവസം നടന്ന മൈലാഞ്ചി കല്യാണത്തില്‍ നിന്ന് എടുത്ത ചില ഫോട്ടോകള്‍ കാണൂ...

മൈലാഞ്ചി കല്യാണം

ഇന്നാണ് ആ കല്ല്യാണം

നച്ചു എന്ന് കൂട്ടുകാരികള്‍ വിളിക്കുന്ന നസ്‌റിയയുടെ കൈകള്‍ മൈലാഞ്ചി മൊഞ്ചണിഞ്ഞത് ഇന്നലെ(20-08-2014) വൈകിട്ടായിരുന്നു.

 പാട്ടും കൂത്തും

ഇന്നാണ് ആ കല്ല്യാണം

കോവളം ഉദയസമുദ്രയില്‍ നടന്ന മൈലാഞ്ചി കല്യാണത്തിന് വധുവിന്റെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്. രാത്രി പാട്ടു കൂട്ടും ഡാന്‍സുമൊക്കെയുണ്ടായിരുന്നു.

നസ്‌റിയയുടെ വേഷം

ഇന്നാണ് ആ കല്ല്യാണം

സാബ്യസാചി ഡിസൈന്‍ ചെയ്ത ലഹംഗയാണ് മൈലാഞ്ചി കല്യാണത്തില്‍ നസ്‌റിയയെ സുന്ദരിയാക്കിയത്.

ഫഹദിന് തിരക്കോട് തിരക്ക്

ഇന്നാണ് ആ കല്ല്യാണം

ഷൂട്ടിങ് തിരക്കുകള്‍ മാറ്റിവച്ച് മൂന്ന് ദീവസം മുമ്പാണ് പഹദ് ആലപ്പുഴയിലുള്ള വീട്ടിലെത്തിയത്. മണിരത്‌നത്തിന്റെ ലൊക്കേഷനിലായിരുന്നു താരം. വിവാഹത്തിന്റെ തിരക്കുകള്‍ കഴിഞ്ഞാല്‍ അഞ്ച് ദിവസത്തിനകം ലൊക്കേഷനില്‍ തിരിച്ചെത്താം എന്ന് ഫഹദ് വാക്ക് നല്‍കിയിട്ടുണ്ടെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്

സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കുന്നു

ഇന്നാണ് ആ കല്ല്യാണം

വിവഹ നിശ്ചയം മുതല്‍ നടന്ന ചടങ്ങുകള്‍ക്കെല്ലാം നസ്‌റിയയും ഫഹദും തികഞ്ഞ സ്വകാര്യത നല്‍കാന്‍ ശ്രദ്ധിച്ചിരുന്നു. പൊതു ചടങ്ങുകളില്‍ ഒരുമിച്ച് പങ്കെടുക്കാതിരിക്കാനും ശ്രദ്ധിച്ചു.

ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രം

ഇന്നാണ് ആ കല്ല്യാണം

വിവാഹക്ഷണക്കത്ത് ഉള്ളവര്‍ക്ക് മാത്രമാണ് പ്രവേശനം. മാധ്യമപ്രവര്‍ത്തകര്‍ക്കും നിയന്ത്രണമുണ്ട്.

വിവാഹച്ചടങ്ങൊരുക്കുന്നത്

ഇന്നാണ് ആ കല്ല്യാണം

എറണാകുളം ആസ്ഥാനമാക്കിയ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണ് വിവാഹച്ചടങ്ങ് ഒരുക്കുന്നത്. 'മാംഗല്യം ദ ഡ്രീം വെഡ്ഡിങ്' എന്ന പേരില്‍ ഇവര്‍ തന്നെ ഫഹദ് നസ്‌റിയ വിവാഹ പോസ്റ്ററുകളും തയ്യാറാക്കിയിട്ടുണ്ട്.

വിവാഹസദ്യ

ഇന്നാണ് ആ കല്ല്യാണം

70 തരം വിഭവങ്ങളാണ് വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി ഒരുക്കുന്നത്. വിവാഹാന്തരം ഫാസിലിന്റെ ആലപ്പുഴയിലുള്ള വീട്ടിലേക്ക് നവദമ്പതികല്‍ പോകും

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X