»   » ഫഹദിന്റെ ഈ ലുക്ക് അന്‍വര്‍ റഷീദിന്റെ ബിഗ് ബജറ്റ് ചിത്രത്തിന് വേണ്ടി

ഫഹദിന്റെ ഈ ലുക്ക് അന്‍വര്‍ റഷീദിന്റെ ബിഗ് ബജറ്റ് ചിത്രത്തിന് വേണ്ടി

Posted By:
Subscribe to Filmibeat Malayalam

കഴിഞ്ഞ ദിവസങ്ങളിലായി ഫഹദ് ഫാസിലിന്റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. തല മൊട്ടയടിച്ച് ഇതുവരെ ആരും കണ്ടിട്ടില്ലാത്ത ലുക്ക്. ഫഹദ് ഫാസിലിന്റെ ന്യൂ ലുക്ക് എന്ന തലക്കെട്ടോട് കൂടിയായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ ഈ ഫോട്ടോ പ്രചരിച്ചത്. എന്നാല്‍ താരത്തിന്റെ പുതിയ ലുക്ക് എന്തിന് വേണ്ടിയാണെന്നുള്ള കാര്യം ആര്‍ക്കും മനസിലായുമില്ല.

അടുത്തിടെയുണ്ടായ തുടര്‍ച്ചയായ പരാജയങ്ങള്‍ കാരണം ഫഹദ് ഫാസില്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് ബ്രേക്ക് എടുക്കുന്നുവെന്നൊരു വാര്‍ത്തയുണ്ടായിരുന്നു. അതിനാല്‍ ഏറ്റെടുത്തിരിക്കുന്ന പ്രൊജക്ടുകള്‍ തീര്‍ന്നാല്‍ പുതിയ ചിത്രങ്ങള്‍ എടുക്കുന്നില്ലെന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇപ്പോള്‍ അറിയുന്നത്, സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചുക്കൊണ്ടിരിക്കുന്ന ഫഹദിന്റെ പുതിയ ലുക്ക് അന്‍വര്‍ റഷീദിന്റെ പുതിയ ചിത്രത്തിന് വേണ്ടിയാണത്രേ. തുടര്‍ന്ന് വായിക്കൂ..

ഫഹദിന്റെ ഈ ലുക്ക് അന്‍വര്‍ റഷീദിന്റെ ബിഗ് ബജറ്റ് ചിത്രത്തിന് വേണ്ടി

അന്‍വര്‍ റഷീദിന്റെ പുതിയ ബിഗ് ബജറ്റ് ചിത്രത്തിന് വേണ്ടിയാണ് ഫഹദിന്റെ ഈ പുതിയ ലുക്ക് എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.

ഫഹദിന്റെ ഈ ലുക്ക് അന്‍വര്‍ റഷീദിന്റെ ബിഗ് ബജറ്റ് ചിത്രത്തിന് വേണ്ടി

തല മൊട്ടയടിച്ച് കട്ടി താടി വച്ചുള്ള ഫഹദിന്റെ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചുക്കൊണ്ടിരുന്നത്.

ഫഹദിന്റെ ഈ ലുക്ക് അന്‍വര്‍ റഷീദിന്റെ ബിഗ് ബജറ്റ് ചിത്രത്തിന് വേണ്ടി

അടുത്തിടെ ഉണ്ടായ തുടര്‍ച്ചയായ പരാജയങ്ങള്‍ കാരണം ഫഹദ് സിനിമയില്‍ നിന്ന് ബ്രേക്ക് എടുക്കുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അതുക്കൊണ്ടാണ് ജോഷിയുടെ പുതിയ ചിത്രം വേണ്ടന്ന് വച്ചതെന്നുമായിരുന്നു വാര്‍ത്തകള്‍.

ഫഹദിന്റെ ഈ ലുക്ക് അന്‍വര്‍ റഷീദിന്റെ ബിഗ് ബജറ്റ് ചിത്രത്തിന് വേണ്ടി

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന മഹേഷിന്റെ പ്രതികാരമാണ് ഫഹദിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. കൂടാതെ എബി വര്‍ഗീസിന്റെ മണ്‍സൂണ്‍ മാംഗോസാണ് മറ്റൊരു ചിത്രം.

English summary
Fahad Fazil new look for Anwar Rasheed's next film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam