ഫഹദ് ഫാസില്‍ ഇരട്ട വേഷത്തില്‍ എത്തുന്നു

By Sruthi K M

നസ്രിയ ജീവിതത്തിലേയ്ക്ക് കടന്നു വന്നതോടെ ഈ മൊട്ടത്തലയനു ഭാഗ്യം കൂടിയോ..? ഫഹസ് ഫാസിലിന്റെ കാര്യം തന്നെ .. കല്ല്യാണം കഴിച്ചതിനുശേഷം ഫഹദിന്റെ നല്ല കാലവും തെളിഞ്ഞതു പോലെ ആയി. പുതു വര്‍ഷം കൈനിറയെ ചിത്രങ്ങള്‍ ആണ് യുവതാരത്തിനു ലഭിച്ചിരിക്കുന്നത്. പെണ്ണു കാലെടുത്തു വച്ചതോടെ അവന്റെ ശനിയും തുടങ്ങി എന്നും ഏതായാലും പറയില്ല. ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന സൂപ്പര്‍ ഹിറ്റിനുശേഷം ഫഹദിന്റെ നിരവധി ചിത്രങ്ങള്‍ ആണു അണിയറയില്‍ ഒരുങ്ങുന്നത്.

പുതു സംവിധായകന്‍ വിനീത് കുമാറിന്റെ ആദ്യ ചിത്രത്തില്‍ നായകനാകുന്നതും ഫഹദ് ആണ്. അയാള്‍ ഞാനല്ല എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ഫഹദ് ഫാസില്‍ ആദ്യമായി ഇരട്ട വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനു ഉണ്ട്. സംവിധായകന്‍ രഞ്ജിത്തിന്റെ തിരക്കഥയില്‍ ആണ് ചിത്രം ഒരുങ്ങുന്നത്.

fahad

ഫഹദ് ഫാസിലിന്റെ നായിക ആയി എത്തുന്നത് പുതുമുഖ നടി ആയിരിക്കും. ദിവ്യ പിള്ള, മൃദുല മുരളി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഗുജറാത്തില്‍ താമസിക്കുന്ന ഒരു മലയാളിയുടെ കഥയാണ് ചിത്രം പറയുന്നത്. ബെംഗലൂരുവാണ് ചിത്രത്തിന്റെ പ്രധാന ഷൂട്ടിങ് കേന്ദ്രം. രണ്‍ജി പണിക്കര്‍, ചെമ്പന്‍ വിനോദ്, ജോജു, ടി.ജി.രവി എന്നിവരാണ് മറ്റു താരങ്ങള്‍.

ഉത്തരേന്ത്യയില്‍ നിന്നും കുടിയേറി പാര്‍ക്കുന്ന ഒരു മലയാളിയുടെ വേഷത്തില്‍ ആണ് ഫഹദ് പ്രത്യക്ഷപ്പെടുന്നത്. അയാള്‍ ഞാനല്ല എന്ന ചിത്രത്തിന്‍രെ ഷൂട്ടിങ് ഡിസംബര്‍ 24ന് ആരംഭിക്കും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X