മമ്മൂട്ടിയ്‌ക്കൊപ്പം മംഗ്ലീഷ് പറയാന്‍ ഫഹദില്ല
കൈനിറയെ ചിത്രങ്ങള്‍, ഇതിനിടയില്‍ വിവാഹം. ഫഹദ് ഫാസിലിന് ഇപ്പോള്‍ തന്നെ തിരക്കോട് തിരക്ക്. അതിനിടയില്‍ പുതിയ പ്രൊജക്ടുകളിലൊന്നും കരാറൊപ്പിടന്‍ സമയമില്ല. അതിനിടയിലാണ് ഫഹദ് സലീം ബാപ്പു സംവിധാനം ചെയ്യുന്ന മംഗ്ലീഷ് എന്ന ചിത്രത്തില്‍ അഭിനയിക്കുന്നു എന്നവാര്‍ത്ത വന്നത്. എന്നാല്‍ ഫഹദ് ഈ ചിത്രത്തിലില്ലെന്ന് സംവിധായകന്‍ തന്നെ അറിയിച്ചിരിക്കുകയാണ്.
തന്റെ ചിത്രത്തില്‍ നായകന്‍ മ്മമൂട്ടിയാണ്. ബീച്ചിന്റെ പശ്ചാത്തലത്തില്‍ വിനോദ സഞ്ചാരികളെ കുറിച്ച് പറയുന്ന ചിത്രമാണ് മംഗ്ലീഷ്. ബീച്ചിനോട് ചേര്‍ന്ന് ജീവിക്കുന്ന കുറച്ച് മത്സ്യബന്ധനത്തൊഴിലാളികളും അവിടെ വിനോദ സഞ്ചാരത്തിനെത്തുന്നവരെയും ബന്ധിപ്പിച്ചാണ് കഥ പറയുന്നത്.

കരോലിന്‍ ബെക്ക് എന്ന ഇംഗ്ലീഷ് നായികയാണ് ചിത്രത്തില്‍ മമ്മൂട്ടിയ്ക്ക് ജോഡിയായി വരുന്നത്. നാടുകാണാനെത്തിയ വിദേശി വനിതയാണ് കരോലിന്‍. മമ്മൂട്ടിയുമായിള്ള ഇവരുടെ സംഭാഷണങ്ങളും മറ്റും വളരെ രസകരമായാണ് ചിത്രീകരിച്ചിരിക്കുന്നത്.
ഇമ്മാനുവലിന് ശേഷം മമ്മൂട്ടിയും ഫഹദ് ഫാസിലും വീണ്ടും മംഗ്ലീഷ് എന്ന ചിത്രത്തിലൂടെ ഒന്നിക്കുന്നു എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാലിപ്പോള്‍ ഫഹദ് ബാംഗ്ലൂര്‍ ഡെയ്‌സ്, വണ്‍ ബൈ ടു, മണിയറയിലെ ജിന്ന് എന്നീ ചിത്രങ്ങളിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications