റെഡില്‍ ഫഹദിന്റെ നായിക ഇഷ തല്‍വാര്‍
വിനീത് ശ്രീനിവാസന്‍ തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെ അവതരിപ്പിച്ച ഇഷ തല്‍വാര്‍ ഫഹദ് ഫാസിലിന്റെ നായികയായി എത്തുന്നു. റെഡ് എന്ന ചിത്രത്തിലാണ് ഫഹദും ഇഷയും ജോഡി ചേരുന്നത്.
സനല്‍ വാസുദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അധികം വൈകാതെ ദുബയില്‍ ആരംഭിയ്ക്കും. ഫഹദ് ഇഷ എന്നിവരെക്കൂടാതെ ശ്രീനിവാസന്‍, ലാല്‍, നന്ദു, ജയരാജ് വാര്യര്‍, മണികണ്ഠന്‍, ലെന, ലക്ഷ്മി പ്രിയ എന്നിവരെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
തട്ടത്തിന്‍ മറയത്ത് എന്ന ചിത്രം സൂപ്പര്‍ഹിറ്റായപ്പോള്‍ അതിനൊപ്പം ഇഷയും മലയാളികളുടെ മനസില്‍ ഇഷ്ടതാരമായി മാറിയിരുന്നു. തട്ടത്തിന്‍ മറയത്തിന് ശേഷം ഐ ലവ് മി എന്ന ചിത്രത്തിലും ഇഷ അഭിനയിച്ചിരുന്നുവെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും ഇഷ അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications











