TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
പ്രിയന്റെ ചിത്രത്തില്‍ ഫഹദ്
ഫഹദ് ഫാസില്‍ പ്രിയദര്ശന് സംവിധാനം ചെയ്യുന്ന മുഴുനീള കോമഡി ചിത്രത്തില്‍ നായകനാകുന്നു. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം നിര്‍മിക്കുന്നത് രേവതി കലാമന്ദിറിന്റെ ബാനറില്‍ മേനകാ സുരേഷ്കുമാര്‍ ആണ് നിര്‍മിക്കുന്നത്. മേനകയുടെ മകള്‍ കീര്‍ത്തി തന്നെയാണ് നായിക. പ്രിയദര്ശന് തന്നെയാണ് കഥയും തിരക്കഥയും എഴുതുന്നത്.
വെട്ടത്തിനു ശേഷം പ്രിയന് ലാലിനെക്കൂടാതെ ചെയ്യുന്ന മലയാള ചിത്രമാണിത്. വെട്ടത്തിനു ശേഷം പ്രിയന് തന്നെ കഥയും തിരക്കഥയും എഴുതുന്ന ചിത്രം കൂടിയാണിത്. ആദ്യമായിട്ടാണ് ഫഹദ് പ്രിയന് ചിത്രത്തില്‍ നായകനാകുന്നതും.

പതിവു പ്രിയദര്ശന് ചിത്രം പോലെ മുഴുനീള കോമഡിയാണിത്. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്കു ശേഷം ഫഹദ് കോമഡി അവതരിപ്പിക്കുന്ന ചിത്രമാണിത്. മലയാളത്തിലെ ന്യൂജനറേഷന് സംവിധായകര്ക്കൊപ്പമേ ഫഹദ് ചിത്രം ചെയ്യാറുള്ളൂ. സത്യന് അന്തിക്കാടിനു ശേഷം ആദ്യമായിട്ടാണ് പഴയ ജനറേഷനിലെ സംവിധായകനൊപ്പം ഫഹദ് കൈകോര്‍ക്കുന്നത്.
ഇപ്പോള്‍ അമല്‍ നീരദിന്റെ ഇയ്യോബിന്റെ പുസ്തകത്തിലാണ് ഫഹദ് അഭിനയിക്കുന്നത്.
മോഹന്‍ലാലിനെ നായകനാക്കി പ്രിയനൊരുക്കിയ ഗീതാഞ്ജലിയുടെ പരാജയത്തെ ത ുടര്‍ന്നാണ് അദ്ദേഹം ട്രാക്ക്മാറ്റിചവിട്ടാന് തീരുമാനിച്ചത്. ലാലുമൊത്ത് അനവധി ഹിറ്റുകള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും അടുത്ത കാലത്ത് പ്രിയന്-ലാല്‍ മാജിക് വേണ്ടത്ര വിജയിക്കാറില്ല. കണ്ടുമടുത്ത പ്രമേയം തന്നെയായതുകൊണ്ടാണ് കാണികള്‍ക്ക് ആവര്‍ത്തന വിരസത തോന്നുന്നത്. മലയാളത്തിലെ ന്യൂജനറേഷന് നായകര്‍ക്കൊപ്പം കൈകോര്‍ക്കാനുള്ള പ്രിയന്റെ തീരുമാനംനല്ലതാകുമെന്നു കരുതാം.