ഈയോബിന്റെ പുസ്തകത്തിന് പ്രത്യേകതകളേറെയാണ്
അമല്‍ നീരദ് അടുത്തതായി സംവിധാനം ചെയ്യുന്ന 'ഈയോബിന്റെ പുസ്തകം' ഒരുപാട് പുതുമകളുമായാണ് എത്തുന്നത്. പേരില്‍ തടങ്ങി കഥാപാത്രങ്ങള്‍ വരെ ആ ഒരു പുതുമ നിലനിര്‍ത്തുന്നു.
ഫഹദിന്റെ കൊമ്പന്‍ മീശയും ലാലിന്റെ നീണ്ട താടിയും ഓരോ കഥാപാത്രങ്ങളുടെയും മേക്കപ്പും തന്നെ ഈ പുതുമയെ കുറിക്കുന്നതാണ്. ഫഹദ് ആദ്യമായി നിര്‍മാതാവുന്നതും ഈ ചിത്രത്തിലൂടെ തന്നെ. ചിത്രത്തിന്റെ ചില പുതുമകള്‍ എന്തൊക്കെയാണെന്ന് നോക്കൂ...

ഈയോബിന്റെ പുസ്തകത്തിന് പ്രത്യേകതകളേറെയാണ്
ഈയോബിന്റെ പുസ്തകം ഒരു കാലഘട്ടത്തിന്റെ കഥയാണെന്നാണ് സംവിധായകന്‍ അമല്‍ നീരദ് പറയുന്നത്.

ഈയോബിന്റെ പുസ്തകത്തിന് പ്രത്യേകതകളേറെയാണ്
സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലഘട്ടം പ്രമേയമാക്കുന്ന സിനിമയാണ്. അതുകൊണ്ട് തന്നെ ഹോളിവുഡിലെ സിനിമകളിലേതെന്ന പോലെ ഒരു വിന്റേജ് രീതിയാണ് പരീക്ഷിച്ചതെന്ന് അമല്‍ നീരദ് പറഞ്ഞു.

ഈയോബിന്റെ പുസ്തകത്തിന് പ്രത്യേകതകളേറെയാണ്
ഓരോ കഥാപാത്രവും വ്യത്യസ്തമായ ഗെറ്റപ്പിലാണ് എത്തുന്നത്. കഥാപാത്രങ്ങളുടെ മേക്കപ്പിലും വസ്ത്രധാരണത്തിലുമെല്ലാം ഈ വ്യത്യാസമുണ്ട്

ഈയോബിന്റെ പുസ്തകത്തിന് പ്രത്യേകതകളേറെയാണ്
'വണ്‍ ബൈ ടു' എന്ന ചിത്രത്തിന് വേണ്ടി ഫഹദ് ഫാസില്‍ മീശ മുളപ്പിച്ചത് കണ്ടിരുന്നു. അതിലും കടുപ്പമാണ് ഈയോബിന്റെ പുസ്തകത്തില്‍. ഈ കൊമ്പന്‍ മീശയ്ക്ക് തന്നെ പറയാനുണ്ടാകും ഒരു കഥ

ഈയോബിന്റെ പുസ്തകത്തിന് പ്രത്യേകതകളേറെയാണ്
ഒടുവില്‍ പുറത്തിറങ്ങിയ 'ഹായി അയാം ടോണി'യില്‍ മൊട്ടയടിച്ച് താടിവളര്‍ത്തിയ വ്യത്യസ്ത ഗെറ്റപ്പിലായിരുന്നു ലാല്‍. അതില്‍ നിന്നും പരുക്കനായ വേഷമാണ് ഈയോബിന്റെ പുസ്തകത്തില്‍

ഈയോബിന്റെ പുസ്തകത്തിന് പ്രത്യേകതകളേറെയാണ്
'ലേഡീസ് ആന്റ് ജെന്റില്‍മാന്' ശേഷം പത്മപ്രിയ വീണ്ടും അഭിനയിക്കുന്ന ചിത്രമാണ് ഈയോബിന്റെ പുസ്തകം. റാഹേല എന്നാണ് കഥാപാത്രത്തിന്റെ പേര്. 'പഴശ്ശിരാജ'യ്ക്ക് ശേഷം പത്മപ്രിയ അഭിനയിക്കുന്ന പീരിയോഡിക് ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്

ഈയോബിന്റെ പുസ്തകത്തിന് പ്രത്യേകതകളേറെയാണ്
ലെന, റീനു മാത്യൂസ്, ജയസൂര്യ തുടങ്ങിയവരും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഈയോബിന്റെ പുസ്തകത്തിന് പ്രത്യേകതകളേറെയാണ്
ഫഹദ് ഫാസില്‍ ആദ്യമായി സഹ നിര്‍മാതാവുന്ന ചിത്രമെന്ന പ്രത്യേകതയും ഈയോബിന്റെ പുസ്തകത്തിനുണ്ട്. അമല്‍ നീരദിനൊപ്പം തന്നെയാണ് നിര്‍മാണം തുടങ്ങുന്നത്.

Click it and Unblock the Notifications