»   » റാഫിയുടെ ക്യാംപസ് ചിത്രത്തില്‍ ഫഹദ് ഫാസില്‍

റാഫിയുടെ ക്യാംപസ് ചിത്രത്തില്‍ ഫഹദ് ഫാസില്‍

Posted By: Sanviya
Subscribe to Filmibeat Malayalam

റാഫി രചനയും സംവിധാനവും നിര്‍വ്വഹിച്ച് ഒരുക്കുന്ന ക്യാംപസ് ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനായി എത്തുന്നു. 'റോള്‍ മോഡല്‍' എന്നാണ് ചിത്രത്തിന് പേര് നിശ്ചയിച്ചിരിക്കുന്നത്. നമിത പ്രമോദാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷവും ക്യംപസ് സൗഹൃദം കാത്തു സൂക്ഷിക്കുന്ന ഏതാനും പേരുടെ കഥയാണ് ചിത്രം. കോമഡിയ്ക്ക് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രം കൂടിയാണിത്.

കഥാപാത്രങ്ങള്‍

രണ്‍ജി പണിക്കര്‍, വിനയ് ഫോര്‍ട്ട്, ലെന, സിന്‍ഡ്ര ഷറഫുദ്ദീന്‍, വിനായകന്‍, സൗബിന്‍, നന്ദി പൊതുവാള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സംഗീതം

ഹരിനാരായണന്റെ ഗാനങ്ങള്‍ക്ക് ഗോപിസുന്ദറാണ് ഈണം നല്‍കുന്നത്.

ഛായാഗ്രാഹണം

ഷാം ദത്ത് ഛായാഗ്രാഹണവും ജോസഫ് നെല്ലിക്കല്‍ കലാസംവിധാനവും നിര്‍വ്വഹിക്കും.

ചിത്രീകരണം

ഒക്ടോബര്‍ ഒന്നിന് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.

നിര്‍മാണം

സെവന്‍ ആര്‍ട്‌സ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ജിപി വിജയകുമാറാണ് ചിത്രം നിര്‍മിക്കുന്ന

English summary
Fahad Fazil in Rafi's next film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam