ചാച്ചന് ആദരാഞ്ജലിയുമായി മഹേഷ്! നമുക്ക് അവിടെ വെച്ച് കാണാം! ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ഫഹദ് ഫാസില്‍

Recommended Video

കെ എല്‍ ആന്റണി അന്തരിച്ചു | K L Antony | #MaheshintePrathikaram | filmibeat Malayalam

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന സിനിമ കണ്ടവരാരും ചിത്രത്തിലെ ചാച്ചനെ മറന്നുകാണാനിടയില്ല. നാടകവേദിയില്‍ നിന്നും വെള്ളിത്തിരയിലേക്കെത്തിയ കെഎല്‍ ആന്റണിയായിരുന്നു ചാച്ചനെ അവതരിപ്പിച്ചത്. ജീവിതത്തില്‍ നിന്നും എന്നന്നേക്കുമായി അദ്ദേഹം യാത്രയായെന്ന വിവരമായിരുന്നു കഴിഞ്ഞ ദിവസം ലഭിച്ചത്. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ഗപ്പി, ജോര്‍ജേട്ടന്‍സ് പൂരം, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തുടങ്ങിയ സിനിമകളിലും അദ്ദേഹം അഭിനയിച്ചിരുന്നു. ലീനയാണ് ഭാര്യ. അമ്പിളി, ലാസര്‍ഷൈന്‍, നാന്‍സി എന്നിവര്‍ മക്കളാണ്.

ഫഹദ് ഫാസിലുള്‍പ്പടെ നിരവധി പേരാണ് താരത്തിന് ആദരാഞ്ജലി നേര്‍ന്ന് രംഗത്തെത്തിയത്. ചാച്ചന്റെ മരണത്തെക്കുറിച്ച് മകനായ ലാസര്‍ ഷൈന്‍ പോസ്റ്റ് ചെയ്ത കുറിപ്പും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഉച്ചയോടെ ചാച്ചന്‍ വിളിച്ചിരുന്നുവെന്നും താന്‍ മരിക്കാന്‍ പോവുകയാണെന്നും താക്കോല്‍ ചവിട്ടിക്കടിയില്‍ വെച്ചിട്ടുണ്ടെന്നും പറഞ്ഞു, എത്താവുന്ന വേഗതയില്‍ എല്ലാവരും ഓടിയെങ്കിലും ചാച്ചന്‍ പിടി തന്നില്ല, അദ്ദേഹത്തെ സ്‌നേഹിച്ച എല്ലാവരോടും നന്ദി. അമ്പിളി ചേച്ചി ഓപ്പറേഷന്‍ തിയേറ്ററിലാണെന്നും കാണാന്‍ പോയതായിരുന്നു ചാച്ചനെന്നും അവിടെ വെച്ചായിരുന്നു അന്ത്യമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

KL Antony

അദ്ദേഹത്തിന്റെ മരണം വളരെ പെട്ടെന്നായെന്നും അറിഞ്ഞതിലും കണ്ടതിലും സുന്ദരമായ മനുഷ്യനായിരുന്നു അദ്ദേഹമെന്നും ഫഹദ് ഫാസില്‍ പറയുന്നു. നമുക്ക് അവിടെ വെച്ച് വീണ്ടും കണ്ടുമുട്ടാമെന്നും ഇപ്പോള്‍ വിട പറയുന്നുവെന്നുമായിരുന്നു താരത്തിന്റെ കുറിപ്പ്, ഫഹദിന്റെ പോസ്റ്റ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X