നാലു വര്‍ഷങ്ങള്‍ക്കു ശേഷമുളള തിരിച്ചുവരവ്! പ്രിയതമയ്ക്ക് ആശംസകളുമായി ഫഹദ്!!

By Midhun

Recommended Video

നസ്രിയയുടെ തിരിച്ചുവരവിനെക്കുറിച്ച് ഫഹദ് | filmibeat Malayalam

നിരവധി ഹിറ്റ് സിനിമകളിലൂടെ സിനിമാ പ്രേമികളുടെ ഇഷ്ടം നേടിയെടുത്ത താരമായിരുന്നു നസ്രിയ ഫഹദ്. ബാലതാരമായി സിനിമയില്‍ തുടക്കം കുറിച്ച നടി പിന്നീട് നായികാനടിയായി മാറുകയായിരുന്നു. മമ്മൂട്ടി ചിത്രമായ പളുങ്കിലൂടെ സിനിമയിലെത്തിയ നസ്രിയ നിവിന്‍ പോളിയുടെ നായിക ആയിട്ടായിരുന്നു അരങ്ങേറ്റം കുറിച്ചിരുന്നത്.

ഫഹദുമായുളള വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന നടി നാലുവര്‍ഷത്തിന് ശേഷം തിരിച്ചുവരുകയാണ്. അഞ്ജലി മേനോന്റെ കൂടെ എന്ന ചിത്രത്തിലൂടെയാണ് നസ്രിയ തിരിച്ചെത്തുന്നത്. നസ്രിയയ്ക്ക് ആശംസകള്‍ നേര്‍ന്ന് ഫഹദ് ഫേസ്ബുക്ക് പോസ്റ്റിട്ടത് ശ്രദ്ധേയമായിരിക്കുകയാണ്.

നസ്രിയയുടെ തിരിച്ചുവരവ്

നസ്രിയയുടെ തിരിച്ചുവരവ്

അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രത്തിലായിരുന്നു മലയാളത്തില്‍ ഒടുവിലായി നസ്രിയ അഭിനയിച്ചിരുന്നത്. മള്‍ട്ടിസ്റ്റാര്‍ ചിത്രമായി അണിയിച്ചൊരുക്കിയ ബാംഗ്ലൂര്‍ ഡേയ്‌സില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു നസ്രിയ നടത്തിയിരുന്നത്.നസ്രിയയുടെ ചിത്രങ്ങള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകര്‍ നല്‍കാറുണ്ടായിരുന്നത്. മിനിസ്‌ക്രീന്‍ അവതാരകയായി തിളങ്ങിയതും പ്രേക്ഷക സ്വീകാര്യത ലഭിക്കാന്‍ നസ്രിയയെ സഹായിച്ചിരുന്നു. നസ്രിയയുടെ പുതിയ ചിത്രത്തിനായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവം

സോഷ്യല്‍ മീഡിയയില്‍ സജീവം

വിവാഹശേഷം സിനിമകളില്‍ അധികം അഭിനയിച്ചില്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു നസ്രിയ. ഫഹദിനൊപ്പവും കുടുംബത്തോടൊപ്പമുളള നസ്രിയയുടെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്. നസ്രിയയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെല്ലാം തന്നെ നിരവധി ഫോളോവേഴ്‌സ് ആണ് ഉണ്ടായിരുന്നത്.

അഞ്ജലി മേനോന്റ കൂടെ നസ്രിയ

അഞ്ജലി മേനോന്റ കൂടെ നസ്രിയ

ബാംഗ്‌ളൂര്‍ ഡേയ്‌സിനു ശേഷമുളള അഞ്ജലി മേനോന്‍ ചിത്രത്തിനായി സിനിമാ പ്രേമികള്‍ ആകാംക്ഷകളോടെയാണ് കാത്തിരിക്കുന്നത്. ഇത്തവണയും മികച്ചൊരു പ്രമേയം പറയുന്ന ചിത്രവുമായാണ് അഞ്ജലി മേനോന്‍ എത്തുന്നതെന്നാണ് അറിയുന്നത്. സിനിമയുടെ ചിത്രീകരണം നേരത്തെ പൂര്‍ത്തിയായെങ്കിലും ചിത്രത്തിന്റെ ടൈറ്റില്‍ ഇന്നലെയായിരുന്നു പുറത്തിറങ്ങിയരുന്നത്. കൂടെ എന്ന് പേരിട്ട ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് സിനിമാ ലോകവും പ്രേക്ഷകരും ഒന്നടങ്കം ആഘോഷിച്ചിരുന്നു. നസ്രിയയുടെ തിരിച്ചുവരവും അഞ്‌ലി മേനോന്‍റെ അടുത്ത ചിത്രമെന്ന നിലയ്ക്കുമാണ് കൂടെ എന്ന സിനിമയ്ക്ക് ഇത്രയുമധികം സ്വീകാര്യ സമൂഹമമാധ്യമങ്ങളില്‍ ലഭിക്കുന്നത്.

പൃഥ്വിരാജിന്റെ അനിയത്തി

പൃഥ്വിരാജിന്റെ അനിയത്തി

കൂടെയില്‍ പൃഥ്വിരാജിന്റെ അനിയത്തിയായാണ് നസ്രിയ എത്തുന്നത്. പാര്‍വതി പൃഥ്വിയുടെ നായികയായി എത്തുന്ന ചിത്രം വ്യത്യസ്ഥമായൊരു പ്രമേയം പറഞ്ഞാണ് ഒരുക്കിയിരിക്കുന്നത്. രജപുത്ര വിഷ്വല് മീഡിയയുടെ ബാനറില്‍ എം രഞ്ജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. ബോളിവുഡ് താരം അതുല്‍ കുല്‍ക്കര്‍ണിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.സിദ്ധാര്‍ത്ഥ് മേനോന്‍, റോഷന്‍ മാത്യു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ബാഗ്ലൂര്‍ ഡേയ്‌സിനു ശേഷമുളള അഞ്ജലിയുടെ മികച്ചൊരു എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്

പ്രിയതമയ്ക്ക് ആശംസ നേര്‍ന്ന് ഫഹദ്

പ്രിയതമയ്ക്ക് ആശംസ നേര്‍ന്ന് ഫഹദ്

കൂടെയുടെ ടൈറ്റില്‍ ലോഞ്ച് അണിയറപ്രവര്‍ത്തകരും മറ്റു താരങ്ങളുമെല്ലാം തന്നെ ആഘോഷമാക്കിയിരുന്നു. പൃഥ്വിരാജ്, പാര്‍വതി,അഞ്ജലി മേനോന്‍ തുടങ്ങിയവരെല്ലാം തന്നെ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ കൂടെയുടെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ചിരുന്നു. ഇവരുടെ പോസ്റ്റുകള്‍ക്കിടെ നസ്രിയയ്ക്ക് ആശംസകളുമായി ഫഹദ് എത്തിയിരുന്നത് ശ്രദ്ധേയമായിരുന്നു. നസ്രിയയുടെ തിരിച്ചുവരവിനും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍ അറിയിച്ചുമായിരുന്നു ഫഹദ് എത്തിയിരുന്നത്

ഫഹദിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഫഹദിന്റെ ഫേസ്ബുക്ക് പോസ്റ്റ്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X