ഫഹദിന്റെ പുതിയ പടം ' മഹേഷിന്റെ പ്രതികാരം'
ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം അടുത്ത ഡിസംബറില്‍ ചിത്രീകരണം തുടങ്ങുന്നു. സിനിമയുടെ പേര് കേള്‍ക്കേണ്ടേ...' മഹേഷിന്റെ പ്രതികാരം' .
ദിലാഷ് പോത്തനാണ് സിനിമയുടെ സംവിധാനം. ആഷിക് അബുവിന് ഇത്തവണ നിര്‍മാതാവിന്റെ കുപ്പായമാണ്. ആഷികിന്റെ ഒപിഎം മൂവീസ് ആണ് നിര്‍മ്മാണം.
ശ്യം പുഷ്‌കറാണ് രചന. ക്യാമറ ചലിപ്പിക്കുന്നത് ഷൈജു ഖാലിദ് ആണ്. ആഷിക് അബു സിനിമകളിലെ സജീവ സാന്നിധ്യമായ അജയന്‍ ചാലിശ്ശേരിയായിരിക്കും മഹേഷിന്റെ കൊലപാതകത്തിന്റേയും കലാ സംവിധാനം നിര്‍വ്വഹിക്കുക.

ഫഹദിന്റെ പുതിയ പടം ' മഹേഷിന്റെ പ്രതികാരം'
ഫഹദ് ഫാസിന്റെ 33 -ാമത്തെ സിനിമയായിരിക്കും മഹേഷിന്റെ പ്രതികാരം.

ഫഹദിന്റെ പുതിയ പടം ' മഹേഷിന്റെ പ്രതികാരം'
അസോസിയേറ്റ് ഡയറക്ടറുടെ കുപ്പായം അഴിച്ചുവച്ച് ദിലീഷ് സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണിത്.

ഫഹദിന്റെ പുതിയ പടം ' മഹേഷിന്റെ പ്രതികാരം'
സംവിധായകനില്‍ നിന്ന് നിര്‍മാതാവിലേക്കുള്ള ആഷിക് അബുവിന്റെ മുന്നേറ്റം ഇനി മഹേഷിന്റെ പ്രതികാരത്തിലൂടെ. ആഷികിന്റെ ഒപിഎം പ്രൊഡക്ഷന്‍സ് ആണ് ഗാങ്സ്റ്ററും നിര്‍മിച്ചത്.

ഫഹദിന്റെ പുതിയ പടം ' മഹേഷിന്റെ പ്രതികാരം'
ഇടുക്കി ഗോള്‍ഡ് മുതല്‍ തുടങ്ങിയതാണ് ആഷികി അബുവും അജയന്‍ ചാലിശ്ശേരിയും തമ്മിലുള്ള ബന്ധം. ഈ ചിത്രത്തിലും കലാ സംവിധാനം അജയന്‍ ചാലിശ്ശേരി തന്നെ.

ഫഹദിന്റെ പുതിയ പടം ' മഹേഷിന്റെ പ്രതികാരം'
ബിജിബാല്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നുത്.

ഫഹദിന്റെ പുതിയ പടം ' മഹേഷിന്റെ പ്രതികാരം'
മഹേഷിന്റെ പ്രതികാരത്തില്‍ എന്താണ് കഥയെന്നകാര്യം ഇപ്പോഴും പുറത്ത് വിട്ടിട്ടില്ല. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സിനിമയുടെ വിവരം ഫഹദ് പുറത്ത് വിട്ടത്.

ഫഹദിന്റെ പുതിയ പടം ' മഹേഷിന്റെ പ്രതികാരം'
ഡിസംബറില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങും.

Click it and Unblock the Notifications