മണിരത്‌നം ചിത്രത്തില്‍ ഫഹദ്, സത്യം എന്ത്
ഫഹദ് ഫാസില്‍ മണിരത്‌നം ചിത്രത്തില്‍ നായകനാകുന്നു എന്നുകേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. എന്നാല്‍ പിന്നീട് കേട്ടു ഈ ചിത്രം ഉപേക്ഷിച്ചെന്ന്. എന്നാല്‍ സത്യാവസ്ഥ എന്താണെന്ന് കേള്‍ക്കണ്ടേ. നവാഗതനായ സന്തോഷ് കുമാര്‍ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ചിത്രമാണ് മണിരത്‌നം. സെഞ്ചുറിയുടെ ബാനറില്‍ രാജുമാത്യു നിര്‍മിക്കുന്ന ചിത്രമാണ് മണിരത്‌നം.
ഈ ചിത്രത്തെക്കുറിച്ച് ഫഹദ് ഫാസില്‍ സിനിമയിലെ സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. അങ്ങനെയാണ് തമിഴ് സംവിധായകന്‍ മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഹേഷ്ബാബുവിനൊപ്പം ഫഹദ് ഫാസില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്ത പരന്നത്. നാഗാര്‍ജുനയും മഹേഷ്ബാബുവും ഒന്നിക്കുന്ന ചിത്രമാണ് മണിരത്‌നം സംവിധാനം ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ചെയ്ത ദളപതി പോലൊരു ചിത്രമാണിത്. എന്നാല്‍ ഒന്നുമറിയാതെയാണ് ഫഹദ് ഇതിലേക്കു വരുന്നത്.

രണ്‍ജി പണിക്കര്‍, സുനില്‍ സുഗത, ജാഫര്‍ഇടുക്കി, മാമുക്കോയ തുടങ്ങിയവരാണ് ഈ ചിത്രത്തില്‍ ഫഹദിനൊപ്പംഅഭിനയിക്കുന്നത്. അജിത് സി. ലോഗേഷ്, അനില്‍ നാരായണന്‍ എന്നിവരാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. സെഞ്ചുറി തന്നെയാണ് ചിത്രം തിയറ്ററിലെത്തിക്കുന്നത്.
എന്തായാലും മണിരത്‌നം എന്ന ചിത്രത്തിന റിലീസ് ചെയ്യും മുന്‍പു തന്നെ നല്ലൊരു പബ്ലിസിറ്റി കിട്ടി. ഫഹദ് ഹിന്ദിചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് ഇപ്പോള്‍ കേള്‍ക്കുന്നുണ്ട്. അതിന്റെ സത്യാവസ്ഥ എന്താകുമെന്ന് ആര്‍ക്കറിയാം


Click it and Unblock the Notifications