ഫഹദ് ഫാസില്‍ മിന്നിച്ചു! ബോക്‌സോഫീസില്‍ താരമായി ഞാന്‍ പ്രകാശന്‍! പടയോട്ടം തുടരുന്നു! കാണൂ!

Recommended Video

ക്രിസ്തുമസ് സിനിമകളുടെ കളക്ഷൻ | filmibeat Malayalam

സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരുന്ന ഒരുപിടി നല്ല സിനിമകളുമായാണ് ഇത്തവണത്തെ ഡിസംബര്‍ കടന്നുപോവുന്നത്. ബിഗ് റിലീസായെത്തിയ ഒടിയനും പിന്നാലെയത്തിയ ക്രിസ്മസ് ചിത്രങ്ങളുമൊക്കെ അരങ്ങുതകര്‍ക്കുകയാണിപ്പോള്‍. ബോക്‌സോഫീസിലെ താരപോരാട്ടത്തിനിടയില്‍ ആരായിരിക്കും മുന്നിലെന്നായിരുന്നു പലരും ചോദിച്ചത്. ഒടിയന്‍ തരംഗത്തിനിടയിലും യുവതാരങ്ങള്‍ക്ക് കാലിടറിയില്ലെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം. കുടുംബ പ്രേക്ഷകരെ ലക്ഷ്യമാക്കിയുള്ള സിനിമകളാണ് ഇത്തവണ തിയേറ്ററുകളിലേക്കെത്തിയത്. കുട്ടികളും കുടുംബവുമൊക്കെയായി തിയേറ്ററുകളില്‍ തിരക്കോട് തിരക്കാണ്.

നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് പല സിനിമകളും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. പ്രഖ്യാപനം മുതലേ തന്നെ ആരാധകരേറ്റെടുത്ത സിനിമകള്‍ റിലീസിന് ശേഷവും അതേ സ്വീകാര്യത നിലനിര്‍ത്തി മുന്നേറുകയാണെന്നുള്ളതാണ് പ്രധാന സവിശേഷത. ആദ്യ ദിനത്തിലെ കുപ്രചാരണങ്ങളെ വകവെയ്ക്കാതെയായിരുന്നു ഒടിയന്‍ മുന്നേറിയത്. സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങളില്‍ കാലിടറാതെ മുന്നേറുകയാണ് ഈ ചിത്രം. റിലീസിന് മുന്‍പ് തന്നെ പ്രീ ബിസിനസ്സിലൂടെ 100 കോടി സ്വന്തമാക്കിയ സിനിമയുടെ കലക്ഷന്‍ ഇതിനോടകം തന്നെ 60 കോടി പിന്നിട്ടിരിക്കുകയാണ്. നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുന്ന സിനിമകളുടെ ലേറ്റസ്റ്റ് കലക്ഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

മനം നിറച്ച് മാണിക്യനും സംഘവും

മനം നിറച്ച് മാണിക്യനും സംഘവും

വിഎ ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഒടിയന്‍ ഡിസംബര്‍ 14നാണ് തിയേറ്ററുകളിലേക്കെത്തിയത്. റിലീസ് ചെയ്ത് രണ്ടാം വാരത്തിനിടയിലും സിനിമ് മുന്നേറുകയാണ്. നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ് ഒടിയന്‍. യുവതാരനിരയുടെ ചിത്രങ്ങളെത്തിയപ്പോഴും കാലിടറാതെ കുതിക്കുകയാണ് ഒടിയന്‍. ആദ്യ ദിനത്തില്‍ വ്യത്യസ്തമായ പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. നല്ല സിനിമയെ സ്‌നേഹിക്കുന്ന പ്രേക്ഷകര്‍ ഈ ചിത്രത്തേയും സ്വീകരിക്കുന്ന കാഴ്ചയാണ് ഇപ്പോഴത്തേത്. മള്‍ട്ടിപ്ലക്‌സില്‍ നിന്നും ഒരുകോടി നേട്ടത്തിനടുത്തെത്തിയിരിക്കുകയാണ് സിനിമ. ട്രിവാന്‍ഡം പ്ലക്‌സില്‍ നിന്നും ഇതിനോടകം തന്നെ ചിത്രം 99.12 ലക്ഷമാണ് നേടിയിട്ടുള്ളത്.

മാരി 2ന് നിറഞ്ഞ കൈയ്യടി

മാരി 2ന് നിറഞ്ഞ കൈയ്യടി

മലയാളം മാത്രമല്ല തമിഴ് സിനിമകള്‍ക്കും ശക്തമായ പിന്തുണയാണ് കേരളത്തിലെ ബോക്‌സോഫീസുകളില്‍ നിന്നും ലഭിക്കാറുള്ളത്. മാരിയുടെ ഗംഭീര വിജയത്തിന് പിന്നാലെയായാണ് സിനിമയുടെ രണ്ടാം ഭാഗവുമായി അണിയറപ്രവര്‍ത്തകരെത്തിയത്. ധനുഷും സായ് പല്ലവിയും നായികനായകന്‍മാരെയത്തിയ ചിത്രത്തില്‍ വില്ലനായെത്തിയത് മലയാളത്തിന്റെ എല്ലാമെല്ലാമായ ടൊവിനോ തോമസാണ്. മലയാളത്തിലെ റിലീസിന് പിന്നാലെയായാണ് തമിഴ് റിലീസുമായും താരമെത്തിയത്. വില്ലന്‍ ലുക്കിലുള്ള താരത്തിന്റെ ഫോട്ടോ പുറത്തുവന്നപ്പോള്‍ മുതലേ ആരാധകര്‍ ആകാംക്ഷയിലായിരുന്നു. ട്രിവാന്‍ഡ്രം പ്ലക്‌സില്‍ നിന്നും സിനിമയ്ക്ക് 5ാം ദിനത്തിലും മികച്ച കലക്ഷനാണ് ലഭിച്ചത്. ഇതിനോടകം തന്നെ 7.94 ലക്ഷമാണ് സിനിമയ്ക്ക് ഇവിടെ നിന്നും ലഭിച്ചത്.

പ്രേതം 2നും

പ്രേതം 2നും

ജയസൂര്യയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നായ പ്രേതത്തിന് രണ്ടാം ഭാഗം ഒരുക്കുന്നുവെന്ന് കേട്ടപ്പോള്‍ തുടങ്ങിയ ആകാംക്ഷ അടുത്തിടെയായിരുന്നു അവസാനിച്ചത്. ട്രിവാന്‍ഡം പ്ലക്‌സില്‍ നിന്നും മികച്ച സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ 20.05 ലക്ഷമാണ് ചിത്രത്തിന് ലഭിച്ചത്.

പ്രകാശനാണ് താരം

പ്രകാശനാണ് താരം

സത്യന്‍ അന്തിക്കാടും ശ്രീനിവാസനും 16 വര്‍ഷത്തെ ഇടവേളയ്ക്ക് വിരാമമിട്ടപ്പോള്‍ പ്രേക്ഷകരും അവര്‍ക്കൊപ്പമാണ്. ആദ്യ ദിനം മുതലേ തന്നെ ഞാന്‍ പ്രകാശന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ക്രിസ്മസ് ദിനത്തില്‍ 44.30 ലക്ഷമാണ് സിനിമയ്ക്ക് ട്രിവാന്‍ഡം പ്ലക്‌സില്‍ നിന്നും ലഭിച്ചത്. കൊച്ചി മള്‍ട്ടിപ്ലക്‌സിലും തിളങ്ങി നില്‍ക്കുകയാണ് ഈ സിനിമ. ഫഹദിന്റെ സ്വഭാവിക അഭിനയവും ശ്രീനിവാസന്റെ തിരക്കഥയുമാണ് സിനിമയുടെ മുഖ്യ ആകര്‍ഷണീയത.

ക്രിസ്മസ് ഫഹദിന് തന്നെ

ക്രിസ്മസ് ഫഹദിന് തന്നെ

ഇത്തവണത്തെ ക്രിസ്മസ് സ്വന്തമാക്കുന്ന താരം അത് ഫഹദ് തന്നെയാണെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ഒടിയന്‍ തരംഗത്തിനിടയിലും കാലിടറാതെ മുന്നേറുകയാണ് ഞാന്‍ പ്രകാശന്‍. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭ്ദ്രമാണെന്ന് ഇതിനോടകം തന്നെ തെളിയിച്ച ഫഹദില്‍ ഞാന്‍ പ്രകാശനും ഭദ്രമായിരുന്നുവെന്ന് സിനിമാപ്രേമികളും സാക്ഷ്യപ്പെടുത്തുന്നു. ഇത്തവണത്തെ ക്രിസ്മസ് താരം ഫഹദ് തന്നെയാണെന്നാണ് ആരാധകരും പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X