ഫഹദിന്റെ വരത്തന്‍ പൊളിയാണ്! മള്‍ട്ടിപ്ലക്‌സുകളില്‍ റെക്കാര്‍ഡ് കളക്ഷനുമായി ചിത്രത്തിന്റെ കുതിപ്പ്!
Recommended Video

ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം വരത്തന്‍ തിയ്യേറ്ററുകളില്‍ മുന്നേറുകയാണ്. റിലീസ് ചെയ്ത ആദ്യ ദിനം മുതല്‍ ചിത്രത്തിന് ലഭിച്ച സ്വീകാര്യത ഇപ്പോഴും ലഭിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ഫഹദിന്റെ കരിയറിലെ വലിയ ഹിറ്റുകളിലൊന്നായാണ് മാറാനുളള കുതിപ്പിലാണ് വരത്തന്‍. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം മികച്ചൊരു ത്രില്ലര്‍ സിനിമയാണ്. മൗത്ത് പബ്ലിസിറ്റിയായിരുന്നു ചിത്രത്തിന്റെ വിജയത്തില്‍ ഏറെ നിര്‍ണായകമായിരുന്നത്. സോഷ്യല്‍ മീഡിയയില്‍ അടക്കം മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്.
പഴകിപറഞ്ഞ പ്രമേയം ആണെങ്കിലും മേക്കിങ്ങ് കൊണ്ടും ത്രില്ലടിപ്പിക്കുന്ന ക്ലൈമാക്‌സ് കൊണ്ടുമാണ് വരത്തന്‍ പ്രേക്ഷകര്‍ ഏറ്റെടുത്തത്. കളക്ഷന്റ കാര്യത്തിലും വലിയ നേട്ടമായിരുന്നു ചിത്രം തിയ്യേറ്ററുകളില്‍ നിന്നും ഉണ്ടാക്കിയിരുന്നത്. ആദ്യ മൂന്ന് ദിനം കൊണ്ട് ചിത്രം പത്തുകോടി ക്ലബില്‍ ഇടംപിടിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോള്‍ വരത്തന്റെ മള്‍ട്ടിപ്ലക്‌സ് കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളും പുറത്തുവന്നിരിക്കുകയാണ്. മള്‍ട്ടിപ്ലക്‌സുകളിലും റെക്കോര്‍ഡ് കളക്ഷനുമായാണ് ചിത്രം മുന്നേറുന്നത്.

വരത്തന്‍ മുന്നേറുന്നു
കേരളത്തിലെ മറ്റു തിയ്യേറ്ററുകള്‍ പോലെ മള്‍ട്ടിപ്ലക്‌സുകളിലും മികച്ച സ്വീകരണമായിരുന്നു വരത്തന് ലഭിച്ചിരുന്നത്. ഹൗസ്ഫുള്‍ ഷോകളുമായിട്ടായിരുന്നു ചിത്രം മള്‍ട്ടിപ്ലക്‌സുകളില്‍ മുന്നേറിയിരുന്നത്. ഇയ്യോബിന്റെ പുസ്തകത്തിനു ശേഷം ഫഹദ്- അമല്‍നീരദ് കൂട്ടുകെട്ട് ഒന്നിച്ച സിനിമ എന്നതു തന്നെയായിരുന്നു വരത്തന് മികച്ച സ്വീകാര്യത ലഭിക്കുവാന്‍ കാരണമായത്. ഫഹദിന്‌റയും ഐശ്വര്യയുടെയും അഭിനയവും ത്രില്ലടിപ്പിക്കുന്ന ക്ലൈമാക്‌സും വരത്തന്റെ വിജയത്തില്‍ നിര്‍ണായകമായിരുന്നു.

മള്‍ട്ടിപ്ലക്‌സില്‍ ഒരു കോടി ക്ലബില്‍
റിലീസ് ചെയ്ത് റെക്കോര്‍ഡ് വേഗത്തിലായിരുന്നു ഫഹദിന്റെ വരത്തന്‍ മള്‍ട്ടിപ്ലക്‌സുകളില്‍ ഒരു കോടി ക്ലബിലെത്തിയത്. 14 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രം ഈ നേട്ടത്തിലേക്ക് എത്തിയിരിക്കുന്നത്. കൊച്ചിന്‍ മള്‍ട്ടിപ്ലകസുകളിലെ കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. റിലീസ് ചെയ്ത ആദ്യ ദിനം മുതല്‍ കളക്ഷന്റെ കാര്യത്തില്‍ വലിയ നേട്ടമായിരുന്നു ചിത്രം മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നും ഉണ്ടാക്കിയിരുന്നത്. നിലവില്‍ കാര്യമായ മല്‍സരങ്ങളില്ലാത്തതിനാല്‍ ചിത്രത്തിന് സ്റ്റഡി കളക്ഷന്‍ മള്‍ട്ടിപ്ലക്സുകളില്‍ നിന്നും നിലനിര്‍ത്താനാകുന്നുണ്ട്.

ജിസിസി കളക്ഷന്‍
ഗള്‍ഫ് നാടുകളിലും വരത്തന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. ആദ്യ രണ്ട് ദിവസങ്ങള്‍ കൊണ്ട് ചിത്രം 1.93 കോടിയായിരുന്നു കളക്ഷന്‍ നേടിയിരുന്നത്. റിലീസ് ചെയ്ത യുഎഇ സെന്ററുകളില്‍ നിന്നെല്ലാം തന്നെ മികച്ച സ്വീകരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. സെപ്റ്റംബര്‍ അവസാനം വാരമായിരുന്നു ചിത്രം ഗള്‍ഫ് നാടുകളില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നത്. വരത്തന് കേരളത്തില്‍ ലഭിച്ച മികച്ച സ്വീകാര്യത ജിസിസി സെന്ററുകളിലും ലഭിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം
നിറഞ്ഞ സദസുകളിലാണ് ചിത്രം എല്ലായിടത്തും പ്രദര്‍ശനം തുടരുന്നത്. സെപ്റ്റംബര്‍ 20നായിരുന്നു വരത്തന്‍ വമ്പന്‍ റിലീസായി തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. ഫഹദിനൊപ്പം ഷറഫുദ്ദീന്‍, അര്‍ജുന്‍ അശോകന്‍,കൊച്ചുപ്രേമന്‍, മാലാ പാര്‍വതി,ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ലിറ്റില്‍ സ്വയമ്പായിരുന്നു വരത്തന്റെ ചായാഗ്രഹണം നിര്‍വ്വഹിച്ചിരുന്നത്. നസ്രിയ നസീമും അമല്‍നീരദും ചേര്‍ന്ന് സിനിമ നിര്‍മ്മിച്ചിരിക്കുന്നു.

തീവണ്ടിയും മുന്നേറുന്നു
സെപ്റ്റംബര്‍ ഏഴിന് തിയ്യേറ്ററുകളിലെത്തിയ തീവണ്ടിയും തിയ്യേറ്ററുകളില്‍ കാര്യമായ നേട്ടമുണ്ടാക്കിയിരുന്നു. 18 ദിവസം കൊണ്ടായിരുന്നു തീവണ്ടി കൊച്ചിന്‍ മള്‍ട്ടിപ്ലക്‌സില്‍ നിന്നും ഒരു കോടി ക്ലബിലെത്തിയിരുന്നത്. തിയ്യേറ്ററുകളില്‍ ഇപ്പോഴും നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രമാണ് തീവണ്ടി. ഫഹദിനെ പോലെ ടൊവിനോ തോമസിന്റെയും കരിയറിലെ വലിയ ഹിറ്റായി തീവണ്ടി മാറിയിരുന്നു.


Click it and Unblock the Notifications











