റിലീസിങ്ങിനൊരുങ്ങി ഫഹദിന്റെ വരത്തന്‍! ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്! കാണൂ
ഇയ്യോബിന്റെ പുസ്തകത്തിനു ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് ഒരുക്കിയ ചിത്രമാണ് വരത്തന്‍. ഇത്തവണ ഒരു ഹൊറര്‍ ത്രില്ലര്‍ ചിത്രവുമായാണ് ഫഹദും അമല്‍ നീരദും എത്തുന്നത്. നസ്രീയ നസീമാണ് ഫഹദിന്റെ വരത്തന്‍ നിര്‍മ്മിച്ചിരിക്കുന്നത്.
നാലു വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് ഫഹദും അമല്‍ നീരദും വരുത്തനു വേണ്ടി ഒന്നിച്ചിരിക്കുന്നത്. ഇത്തവണയും വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറയുന്ന ചിത്രവുമായാണ് ഈ കൂട്ടുകെട്ട് എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിനും പോസ്റ്ററിനുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ പുതിയൊരു പോസ്റ്റര്‍ കൂടി പുറത്തിറങ്ങിയിരുന്നു. ചിത്രത്തിലെ ഐശ്വര്യ ലക്ഷ്മിയുടെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള പോസ്റ്ററായിരുന്നു സോഷ്യല്‍ മീഡിയയില്‍ വന്നത്. വരത്തനില്‍ പ്രിയ എന്ന കഥാപാത്രമായാണ് ഐശ്വര്യ എത്തുന്നത്. ഐശ്വര്യയ്ക്കു പുറമെ മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്.
സുശിന്‍ ശ്യാമാണ് വരത്തനിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ഫഹദിനു വേണ്ടി നസ്രിയ പാടിയ വരത്തിലെ പാട്ടിന് നേരത്തെ സോഷ്യല്‍ മീഡിയയില്‍ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. നസ്രിയ പാടിയ പാട്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. നേരത്തെ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ കിടിലന്‍ ട്രെയിലറിനും മികച്ച സ്വീകരണമായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങള്‍ ചിത്രത്തിന്റെ ട്രെയിലറിലുണ്ടായിരുന്നു.


Click it and Unblock the Notifications