ഫഹദ് ഫാസില്‍ ഇത് മിന്നിക്കാനുളള വരവാണ്! ത്രില്ലടിപ്പിച്ച് വരത്തന്റെ ഓഫീഷ്യല്‍ ട്രെയിലര്‍! കാണൂ
ഇയ്യോബിന്റെ പുസ്തകത്തിനു ശേഷം ഫഹദ് ഫാസിലും അമല്‍നീരദും വീണ്ടുമൊന്നിച്ച ചിത്രമാണ് വരത്തന്‍. ഇത്തവണയും വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറയുന്ന ചിത്രവുമായാണ് ഈ കൂട്ടുകെട്ട് എത്തുന്നത്. നാലു വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് ഇരുവരും വരുത്തനു വേണ്ടി ഒന്നിച്ചിരിക്കുന്നത്. മായാനദിയിലൂടെ ശ്രദ്ധേയായ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ ഫഹദിന്റെ നായികയായി എത്തുന്നത്.
ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറിനും പോസ്റ്ററിനുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ ഓഫീഷ്യല്‍ ട്രെയിലര്‍ കൂടി പുറത്തിറങ്ങിയിരിക്കുകയാണ്.

വരത്തന്റെ ട്രെയിലര്‍ ഫഹദ് തന്റെ ഫേസബുക്ക് പേജില്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. ചിത്രത്തിന്റെതായി കിടിലന്‍ ഒരു ട്രെയിലറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങള്‍ ചിത്രത്തിന്റെ ട്രെയിലറിലുണ്ട്. ഇത്തവണ ഒരു ഹൊറര്‍ ത്രില്ലര്‍ ചിത്രവുമായാണ് ഫഹദും അമല്‍ നീരദും എത്തുന്നത്. നസ്രീയ നസീമാണ് ഫഹദിന്റെ വരത്തന്‍ നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മ്മാണത്തിനു പുറമെ ചിത്രത്തിലെ രണ്ട് ഗാനങ്ങളും നസ്രിയ ആലപിച്ചിരുന്നു. ഫഹദിനു വേണ്ടി നസ്രിയ പാടിയ പാട്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. നേരത്തെ ആഗസ്റ്റ് 27ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് സെപ്റ്റംബറിലേക്ക് മാറ്റിയിരുന്നു.


Click it and Unblock the Notifications