വരത്തനിലെ അനുഭവം തനിക്കുമുണ്ടായിരുന്നു! ചിത്രം തെരഞ്ഞെടുക്കാനുണ്ടായ കാരണം പറഞ്ഞ് ഫഹദ്! കാണൂ

By Prashant V R

Recommended Video

വരത്തന്‍ തെരഞ്ഞെടുക്കാനുണ്ടായ കാരണം തുറന്ന് പറഞ്ഞ് ഫഹദ്

ഫഹദ് ഫാസിന്റെതായി തിയ്യേറ്ററുകളിലെത്തിയ പുതിയ ചിത്രമാണ് വരത്തന്‍. തിയ്യേറ്ററുകളില്‍ നിറഞ്ഞോടുന്ന ചിത്രം ഫഹദിന്റെ കരിയറിലെ വലിയ ഹിറ്റുകളിലൊന്നായി മുന്നേറുകയാണ്. ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിനു ശേഷം ഫഹദും അമല്‍നീരദും വീണ്ടുമൊന്നിച്ച ചിത്രം കൂടിയാണ് വരത്തന്‍. റിലീസ് ചെയ്ത ആദ്യ ദിനം മുതല്‍ മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്.

സോഷ്യല്‍ മീഡിയയിലടക്കം മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ദുല്‍ഖറിന്റെ കംമ്രേഡ് ഇന്‍ അമേരിക്കയ്ക്കു ശേഷമാണ് അമല്‍നീരദ് ഫഹദിന്റെ വരത്തനുമായി എത്തിയിരിക്കുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറിനും പാട്ടുകള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ വരത്തനില്‍ അഭിനയിക്കാനുണ്ടായ കാരണം ഫഹദ് ഫാസില്‍ തുറന്നുപറഞ്ഞിരുന്നു.

വരത്തന്‍ മുന്നേറുന്നു

വരത്തന്‍ മുന്നേറുന്നു

കുടുംബ പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ ചിത്രം എല്ലാതരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തിയ ഒരു സിനിമയാണെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. പഴകിയ പ്രമേയമാണെങ്കിലും മേക്കിങ്ങിലെ മികവ് കൊണ്ടാണ് വരത്തന്‍ പ്രേക്ഷകര്ക്ക് ആസ്വാദ്യകരമായിരിക്കുന്നത്. പക്വതയാര്‍ന്ന പ്രകടനം തന്നെയാണ് ചിത്രത്തില്‍ ഫഹദ് കാഴ്ചവെച്ചിരിക്കുന്നത്. എബിന്റെയും ഭാര്യ പ്രിയയുടെയും കഥയാണ് വരത്തനില്‍ സംവിധായകന്‍ പറയുന്നത്. എബിനായി ഫഹദും പ്രിയയായി ഐശ്വര്യ ലക്ഷ്മിയും ചിത്രത്തില്‍ മികച്ചുനില്‍ക്കുന്നുണ്ട്. വരത്തന്റെ ക്ലൈമാക്‌സ് രംഗങ്ങളായിരുന്നു എല്ലാവരെയും ത്രില്ലടിപ്പിച്ചിരുന്നത്.

കളക്ഷന്റെ കാര്യത്തിലും മുന്നില്‍

കളക്ഷന്റെ കാര്യത്തിലും മുന്നില്‍

ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും ചിത്രം വലിയ നേട്ടമായിരുന്നു ഉണ്ടാക്കിയിരുന്നത്. റിലീസ് ചെയ്ത് നാലു ദിവസങ്ങള്‍ക്കുളളില്‍ പത്ത് കോടിക്കു മുകളില്‍ ചിത്രം കളക്ഷന്‍ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ഹൗസ്ഫുള്‍ ഷോകളുമായാണ് ചിത്രം തിയ്യേറ്ററുകളില്‍ മുന്നേറുന്നത്. അമല്‍നീരദിന്റെ മേക്കിങ്ങിനൊപ്പം ലിറ്റില്‍ സ്വയമ്പിന്റെ ചായാഗ്രഹണവും സുശിന്‍ ശ്യാമിന്റെ സംഗീതവും ഏറെ മികച്ചുനില്‍ക്കുന്നവയാണ്.

ഫഹദിന്റെ കരിയര്‍ബെസ്റ്റ്

ഫഹദിന്റെ കരിയര്‍ബെസ്റ്റ്

ഫഹദിന്റെ കരിയറിലെ വലിയ വിജയ ചിത്രങ്ങളിലൊന്നായി വരത്തന്‍ മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. കളക്ഷന്റെ കാര്യത്തില്‍ അമല്‍നീരദ് ചിത്രം വലിയ നേട്ടമുണ്ടാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. മൗത്ത് പബ്ലിസിറ്റി തന്നെയാണ് ചിത്രത്തിന്റെ വിജയത്തില്‍ ഏറെ നിര്‍ണായകമായിരിക്കുന്നത്.

ചിത്രത്തെക്കുറിച്ച് ഫഹദ്

ചിത്രത്തെക്കുറിച്ച് ഫഹദ്

ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ഐടി ഫ്രൊഫഷണലായാണ് ചിത്രത്തില്‍ ഫഹദ് എത്തുന്നത്. ഭാര്യക്കൊപ്പം കേരളത്തിലെ എസ്‌റ്റേറ്റില്‍ താമസിക്കാന്‍ എത്തുന്നതും തുടര്‍ന്നു നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. കേരളത്തില്‍ ജനിച്ചു വളര്‍ന്ന ഒരാള്‍ ഇടക്കാലത്ത് കേരളത്തില്‍ നിന്നും പോയി തിരിച്ചുവരുമ്പോള്‍ അയാള്‍ ഒരു പരിധി വരെ വരത്തനെ പോലെയാകുന്നു. പല കാര്യങ്ങളിലും അയാള്‍ക്ക് മാറ്റം വരുന്നു. ഈയൊരു അനുഭവം തനിക്കുമുണ്ടായിട്ടുണ്ടെന്ന് അടുത്തിടെ നടന്ന ഒരഭിമുഖത്തില്‍ ഫഹദ് പറഞ്ഞിരുന്നു.

ഫഹദ് പറഞ്ഞത്

ഫഹദ് പറഞ്ഞത്

വരത്തന്‍ സിനിമയിലേതു പോലെയുളള അനുഭവം തനിക്കുമുണ്ടായിരുന്നെന്ന് ഫഹദ് പറയുന്നു. യുഎസില്‍ നിന്ന് പഠനം കഴിഞ്ഞ് താന്‍ തിരിച്ചെത്തുമ്പോള്‍ ചുറ്റുമുളള പല കാര്യങ്ങളിലും മാറ്റം സംഭവിച്ചിരുന്നു. പുറത്തുനിന്നൊരാളെ പോലെയാണ് ആ ഘട്ടത്തില്‍ കാര്യങ്ങള്‍ നോക്കികണ്ടത്. ഇതാണ് തന്നെ വരത്തനിലേക്ക് അടുപ്പിച്ചതിന് കാരണമെന്ന് ഫഹദ് അഭിമുഖത്തില്‍ പഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X