നസ്രിയയെ പൊക്കി പൊക്കി ഫഹദ് മാനത്തുവച്ചു
വിവാഹം കഴിച്ചു എന്നു കരുതി ഇങ്ങനെയൊക്കെ ഭാര്യമാരെ പൊക്കുന്ന ഭര്‍ത്താക്കന്‍മാര്‍ ഉണ്ടോ. ഉണ്ടാകും, പക്ഷെ സിനിമാ നടീ-നടന്‍ന്മാരുടെ ദാമ്പത്യ ജീവിതത്തിലെ പുതിയൊരു വാര്‍ത്തയാണ് ഇത്. സിനിമയേക്കാള്‍ വലുതാണ് തനിക്ക് നസ്രിയ എന്നായിരുന്നു നേരത്തെ ഫഹദ് ഫാസില്‍ പറഞ്ഞത്. ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്, പിടിവാശികളൊന്നുമില്ലാത്ത പാവം പെണ്ണാണ് നസ്രിയ എന്നാണ്. നസ്രിയയെ പുകഴ്ത്തി വാഴ്ത്തി പാടുകയാണ് ഫഹദ്.
ഇതൊക്കെ സത്യമായിരുന്നാല്‍ കൊള്ളാമെന്നേ ജനങ്ങള്‍ക്ക് പറയാനുള്ളൂ.. ഒരു കാര്യത്തിലും വാശി പിടിക്കുന്ന സ്വഭാവം ഫഹദിനില്ല. ഭക്ഷണത്തിന്റെ കാര്യത്തിലായാലും കിട്ടുന്നത് കഴിക്കും. ഇതേ പോലുള്ള സ്വഭാവം തന്നെയാണ് തന്റെ പെണ്ണിനും ഉള്ളതെന്നാണ് ഫഹദ് പറഞ്ഞിരിക്കുന്നത്.

പിടിവാശികളൊന്നുമില്ലാത്ത ഒരു പാവം പെണ്ണ്, ഞാനവളില്‍ ഈസിയാണ് എന്നാണ് ഫഹദ് പറയുന്നത്. നസ്രിയ നല്ല പാചകകാരിയാണെന്നും, അവളുടെ പാചകം കണ്ടിട്ട് ഞാന്‍ അതിശയപ്പെട്ടിട്ടുണ്ടെന്നും ഫഹദ് പറയുന്നു. ഈ പ്രായത്തില്‍ അവള്‍ക്കെങ്ങനെ ഇതൊക്കെ ഇത്ര ഭംഗിയായി പഠിക്കാന്‍ കഴിഞ്ഞു എന്നോര്‍ക്കാറുണ്ട്.
എന്റെ എല്ലാ കാര്യങ്ങളിലും അവള്‍ ശ്രദ്ധചെലുത്താറുണ്ട്. എനിക്ക് എത്താന്‍ പറ്റാത്ത പരിപാടികളില്‍ അവളാണ് പോകാറ്. ചിലപ്പോഴൊക്കെ അതിനു ദേഷ്യപ്പെടാറുണ്ട്. ഞാനൊരു സ്ഥലത്ത് കൃത്യസമയത്ത് എത്തണോ വേണ്ടയോ എന്നതല്ല അവള്‍ക്ക് പ്രശ്‌നം. അവിടെ എന്നെ കാത്തിരിക്കുന്നവരെക്കൂടി പരിഗണിക്കണമെന്നാണ് അവള്‍ പറയുന്നത്. എന്തൊക്കെ പറഞ്ഞാലും ഈ സിനിമാ തിരക്കിനിടയിലും ഫഹദ് നസ്രിയയുടെ കൂടെ ചെലവിടാറുണ്ടെന്നത് സത്യം തന്നെയാണ്.


Click it and Unblock the Notifications