ഫഹദ് ഫാസില്‍ തമിഴകത്തേക്കില്ല
മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, ജയറാം, സുരേഷ് ഗോപി, നരയന്‍ തുടങ്ങിയ ഒട്ടുമിക്ക മലയാളതാരങ്ങളും വിരലിലെണ്ണാവുന്ന ചിത്രങ്ങളെങ്കിലും തമിഴില്‍ ചെയ്തിട്ടുണ്ട്. ദിലീപൊഴികെയുള്ള മിക്ക നടന്മാരും ഈ പട്ടികയില്‍ പെടുന്നു. പക്ഷെ നടിമാരെ പോലെ പോയാല്‍ പോയിടും ഉറച്ചുനില്‍ക്കില്ല. എന്തൊക്കെ പറഞ്ഞാലും മലയാളം തന്നെയാണ ഇവരുടെ തട്ടകം.
യുവതാരങ്ങളുടെ കാര്യത്തിലും ഇത് കുറവൊന്നുമല്ല. നിവിന്‍ പോളിയും ദുല്‍ഖര്‍ സല്‍മാനുമെല്ലാം തമിഴകം പരീക്ഷിക്കുന്നുണ്ട്. ഈ അടുത്ത കാലത്ത് ഇവരെ പോലെ ഫഹദ് ഫാസിലും തമിഴില്‍ ഒരു ചിത്രം ചെയ്യാനൊരുങ്ങുന്നതായി കേട്ടു. 2011ല്‍ പുറത്തിറങ്ങിയ ആരണ്യകാണ്ഡം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയശ്രദ്ധനേടിയ ത്യാഗരാജന്‍ കുമരരാജ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഫഹദിന്റെ തമിഴ് അരങ്ങേറ്റം എന്നായിരുന്നു വാര്‍ത്തകള്‍.

എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നു, അത്തരമൊരു റിപ്പോര്‍ട്ട് വ്യാജമാണെന്ന്. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ പുതിയ ചിത്രത്തില്‍ ഫഹദ് ഫാസിലല്ല നായകനെന്നും ഇത്തരം വാര്‍ത്തകള്‍ അസംബന്ധമാണെന്നും ത്യാഗരാജ കുമരരാജ പറഞ്ഞു. മൂന്ന് വര്‍ഷമെടുത്ത് തിരക്കഥയെഴുതിയ ചിത്രമാണിതെന്നും ഇതില്‍ മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസില്‍ അഭിനയിക്കും എന്നും വാര്‍ത്തകള്‍ പടര്‍ന്നു പിടിച്ചത് പെട്ടന്നാണ്.
അതേ സമയം ഇപ്പോള്‍ കയ്യിലുള്ള മലയാള ചിത്രങ്ങളുമായി തന്നെ ഫഹദ് ഫാസില്‍ തിരക്കിലാണ്. വമ്പത്തി, ഇയൂബിന്റെ പുസ്തകം, സിനിമാ ഫാക്ടറി, മണിയറയിലെ ജിന്ന് തുടങ്ങി ഒമ്പതോളം ചിത്രങ്ങളാണ് ഫഹദിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ഇതില്‍ ബാഗ്ലൂര്‍ ഡെയ്‌സും വണ്‍ ബൈ ടുവും വിഷുവിന് തിയേറ്ററുകളിലെത്തും.


Click it and Unblock the Notifications











