»   » ആര്‍ടിസ്റ്റിലെ ഫഹദ് ഫാസില്‍ ടച്ച്

ആര്‍ടിസ്റ്റിലെ ഫഹദ് ഫാസില്‍ ടച്ച്

Posted By:
Subscribe to Filmibeat Malayalam

ഏറെ പ്രതീക്ഷകളുമായി എത്തിയ ഒളിപ്പോര് എന്ന ചിത്രം പരാജയപ്പെട്ടപ്പോള്‍ പലരും ഫഹദിന്റെ നല്ലകാലം അവസാനിയ്ക്കുകയാണെന്ന് വിധിയെഴുതി. 2013ല്‍ പുറത്തിറങ്ങിയ ഫഹദിന്റെ എട്ട് ചിത്രങ്ങളില്‍ വളരെ കുറച്ചെണ്ണം മാത്രമേ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നുള്ളുവെന്നും ഭൂരിഭാഗവും പരാജയമായിരുന്നുവെന്നുമുള്ള കണക്കുകള്‍ നിരത്തിയായിരുന്നു പലരും ഫഹദിനെതിരെ ഒളിയമ്പുകള്‍ എയ്തത്.

എന്നാല്‍ ഒളിപ്പോര് പരാജയപ്പെടുന്നുവെന്നു തോന്നിയപ്പോള്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രേക്ഷകരോട് ക്ഷമചോദിയ്ക്കാനും തിരക്കഥാകൃത്തിനെയും സംവിധായകനെയും മോശക്കാരാക്കാതിരിക്കാനും ഫഹദ് ശ്രദ്ധിച്ചു. ഒരു നടന്‍ ആദ്യമായിട്ടായിരുന്നു ഇത്തരത്തിലൊരു പരസ്യ പ്രതികരണം നടത്തുന്നത്.

Fahad Fazil

പലപ്പോഴും താരങ്ങള്‍ ചിത്രങ്ങള്‍ പരാജയപ്പെടുമ്പോള്‍ തിരക്കഥയെയും സംവിധാനത്തെയും കുറ്റം പറയുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ മറ്റുപലകാര്യങ്ങളിലുമെന്നപോലെ ഇക്കാര്യത്തിലും വ്യത്യസ്ത നിലപാടാണ് ഫഹദ് സ്വീകരിച്ചത്. ഫഹദിന്റെ ഈ ഏറ്റുപറച്ചില്‍ വലിയതോതില്‍ സ്വീകരിക്കപ്പെടുകയും വലിയ വാര്‍ത്തയാവുകയും ചെയ്തു.

എന്തായാലും ഒളിപ്പോര് നല്‍കിയ ആഘാതത്തില്‍ നിന്നും ഇപ്പോള്‍ ശ്യാമപ്രസാദിന്റെ ആര്‍ടിസ്റ്റ് ഫഹദിന് രക്ഷയായി മാറിയിരിക്കുകയാണ്. ഫഹദിന്റെ അസാമാന്യ പ്രകടനം കൊണ്ട് ആര്‍ട്ടിസ്റ്റ് മികച്ചുനില്‍ക്കുകയാണ്. മികച്ച ചിത്രമെന്ന നിരൂപകപ്രശംസയും ചിത്രം നേടിക്കഴിഞ്ഞു. നടിയെന്ന നിലയ്ക്ക് ഇതുവരെ അത്ര മികച്ച വേഷങ്ങളൊന്നും കിട്ടിയിട്ടില്ലാത്ത ആന്‍ അഗസ്റ്റിന്റെ അഭിനയവും പ്രശംസ നേടിക്കഴിഞ്ഞു.

ഇംഗ്ലീഷ് എന്ന വലിയ പരാജയത്തിന് ശേഷം ശ്യാമപ്രസാദ് സംവിധാനം ചെയ്ത ചിത്രമാണ് ആര്‍ടിസ്റ്റ്. നിറങ്ങളില്‍ ജീവിയ്ക്കുന്ന അല്‍പം എക്‌സെന്‍ട്രിക് കലാകാരനായ മൈക്കിളിനെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. മൈക്കിളിന്റെ കാമുകിയായ ഗായത്രിയായിട്ടാണ് ആന്‍ അഭിനയിച്ചിരിക്കുന്നത്.

വിവാഹമെന്ന പതിവ് രീതി വിട്ട് വീട്ടുകാരില്‍ നിന്നും അകന്ന് വിവാഹത്തിലൂടെയല്ലാത്ത സഹവാസത്തിലേയ്ക്ക് മാറുന്ന ഒരു പുരുഷന്റെയും സ്ത്രീയുടെയും ജീവിത്തിലേയ്ക്കുണ്ടാകുന്ന പ്രശ്‌നങ്ങളും അവര്‍ക്ക് നേരിടേണ്ടിവരുന്ന പ്രതിസന്ധികളുമെല്ലാം ചിത്രത്തില്‍ മനോഹരമായി ചേര്‍ത്തുവച്ചിട്ടുണ്ട്.

English summary
Fans are praising Fahad Fazil over his acting style in Shyamaprasad's new film Artist.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam