ജോഷി ചിത്രത്തില്‍ ഫഹദ് നായകന്‍

By Nirmal Balakrishnan

യുവ സംവിധായകര്‍ക്കുമാത്രം അവസരം നല്‍കിയിരുന്ന ഫഹദ് ഫാസില്‍ ഇപ്പോഴിതാ മലയാളത്തിലെ സീനിയര്‍ സംവിധായകനായ ജോഷിയുടെ ചിത്രത്തില്‍ നായകനാകുന്നു. മാരുതി പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ആക്ഷന്‍ മൂവിയില്‍ ഫഹദ് പുതിയൊരു ഗെറ്റപ്പിലാണു പ്രത്യക്ഷപ്പെടുന്നത്. ഇമ്മാനുവല്‍ എന്ന ചിത്രത്തിനു തിരക്കഥയെഴുതിയ വിജീഷ് ആണ് ജോഷിക്കു വേണ്ടി കഥയും തിരക്കഥയും രചിക്കുന്നത്.

അടുത്തിടെയായി യുവ സംവിധായകര്‍ക്കു മാത്രമേ ഫഹദ് ഫാസില്‍ ഡേറ്റ് നല്‍കാറുണ്ടായിരുന്നുള്ളൂ. മലയാളത്തിലെ സീനിയര്‍ സംവിധായകര്‍ വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കാറില്ലെന്ന് ഫഹദിനെതിരെ ആരോപണമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പല സീനിയര്‍ സംവിധായകരും ഫഹദിനെ വിളിക്കാറുമുണ്ടായിരുന്നില്ല. തന്റെ പേരിലുള്ള വലിയൊരു ആരോപണം തെറ്റാണെന്നു തെളിയിച്ചുകൊണ്ടാണ് ഫഹദ് ജോഷി ചിത്രത്തില്‍ നായകനാകുന്നത്.

fahad-fazil

യുവസംവിധായകരുടെ ചിത്രങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കപെടാത്തതുകൊണ്ടാണ് ഫഹദ് സീനിയര്‍ സംവിധായരുടെ അടുത്തേക്കു പോകുന്നതെന്നും ആരോപണമുണ്ട്. അടുത്തിടെ റിലീസസ് ചെയ്ത മിക്ക ചിത്രങ്ങളും വന്‍ പരാജയമായിരുന്നു. ഈ വര്‍ഷം റിലീസ് ചെയ്ത മറിയംമുക്ക്, കഴിഞ്ഞവര്‍ഷത്തെ ഗോഡ്‌സ് ഓണ്‍ കണ്‍ട്രി, മണിരത്‌നം എന്നിവയൊന്നും നിലംതൊടാതെ പൊട്ടിയ ചിത്രങ്ങളായിരുന്നു. ഇയ്യോബിന്റെ പുസ്തകം മാത്രമേ അല്‍പമെങ്കിലും മുഖം രക്ഷിച്ചുള്ളൂ.

ഹരം, അയാള്‍ ഞാനല്ല എന്നീ ചിത്രങ്ങളാണ് ഇനി റിലീസ് ചെയ്യാനുള്ള ഫഹദ് ചിത്രങ്ങള്‍. അതില്‍ അയാള്‍ ഞാനല്ല സംവിധാനം ചെയ്യുന്നത് നടന്‍ വിനീത് കുമാറാണ്. ജോഷി ചിത്രം ഉടന്‍ തന്നെ ചിത്രീകരണം തുടങ്ങും. മോഹന്‍ലാല്‍ നായകനാകുന്ന ലൈല ഓ ലൈല ആണ് ജോഷി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ചിത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X