ഫഹദ് ഫാസില്‍ വീണ്ടും വികെപിയ്‌ക്കൊപ്പം
'നത്തോലി ഒരു ചെറിയ മീനല്ല' എന്ന ചിത്രത്തിന് ശേഷം വികെ പ്രകാശും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിന്റെ പേരോ മറ്റ് കാര്യങ്ങളോ പുറത്തുവിട്ടിട്ടില്ല. സെഞ്ച്വറി ഫിലീംസിന്റെ ബാനറില്‍ രാജു മാത്യുവാണ് ചിത്രം നിര്‍മിക്കുന്നത്.
സെഞ്ചവറി ഫിലീംസിന്റെ നൂറ്റിയൊന്നാം ചിത്രമാണിത്. സെഞ്ച്വറി ഫിലീസിന്റെ സെഞ്ച്വറി ചിത്രവും ഫഹദിനൊപ്പമാണ്, 'മണിരത്‌നം'. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന മണിരത്‌നം ഈ മാസം 26 ന് തിയേറ്ററിലെത്തും.

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആസിഫ് അലി തുടങ്ങിയ യുവതാരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ലിജോ ജോസ് പെലിശേരി സംവിധാനം ചെയ്യുന്ന 'ഡബള്‍ ബാരലി'ല്‍ നിന്ന് ഫഹദ് ഫാസില്‍ തിരക്കുകള്‍ കാരണം പിന്മാറുകയായിരുന്നു. മണിരത്‌നത്തിന്റെ ഷൂട്ടിങിനിടെ അപ്രത്യക്ഷമായി സംഭവിച്ച പരിക്കും കല്യാണവുമൊക്കെയായപ്പോളാണ് തിരക്ക് കൂടിയത്.
ഫഹദ് ഫാസിലിനെയും ലാലിനെയും പ്രധാന കഥാപാത്രങ്ങളാക്കി അമല്‍ നീരന്ദ സംവിധാനം ചെയ്യുന്ന 'ഈയോബ്ബിന്റെ പുസ്തകം' റിലീസിന് തയ്യാറെടുക്കുകയാണ്. ഫഹദ് ഫാസില്‍ ആദ്യമായി നിര്‍മാതാവിന്റെ കുപ്പായമണിയുന്നതും ഈ ചിത്രത്തിലൂടെയാണ്.


Click it and Unblock the Notifications











