ഫഹദും പൃഥ്വിരാജും ഒന്നിച്ചില്ല

By Nirmal Balakrishnan

പൃഥ്വിരാജും ഫഹദ് ഫാസിലും തുല്യവേഷത്തില്‍ അഭിനയിക്കുന്നതു കാണാന്‍ കാത്തിരുന്ന പ്രേക്ഷകര്‍ക്ക് വന്‍ തിരിച്ചടി. അനില്‍രാധാകൃഷ്ണ മേനോന്റെ സ്പതമശ്രീ തസ്‌കരഹ എന്ന ചിത്രത്തില്‍ നിന്ന് ഫഹദ് ഫാസില്‍ പിന്‍മാറി. ഫഹദിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച നോര്‍ത്ത് 24കാതം എന്ന ചിത്രത്തിന്റെ സംവിധായകനാണ് അനില്‍ രാധാകൃഷ്ണ മേനോന്‍. ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രമാണ് ഇത്. സംവിധായകനു നല്‍കാന്‍ ഡേറ്റില്ല എന്നാണ് ഫഹദ് പറഞ്ഞിരിക്കുന്നതെങ്കിലും തല്‍ക്കാലം പൃഥ്വിരാജുമായി സ്‌ക്രീന്‍ പങ്കിടണ്ട എന്നതാണ് പിന്‍മാറ്റത്തിനു യഥാര്‍ഥ കാരണമെന്ന് പറയപ്പെടുന്നു.

അനില്‍ രാധാകൃഷ്ണ മേനോന്റെ രണ്ടാമത്തെ ചിത്രമാണ് ഏഴു കള്ളന്‍മാരുടെ ജീവിതം പറയുന്ന സപ്തമശ്രീ തസ്‌കരഹ എന്ന ചിത്രം. ഇതില്‍ പൃഥ്വിയുടെയും ഫഹദിന്റെയും വേഷത്തെക്കുറിച്ചു മാത്രമേ സംവിധായകന്‍ പറഞ്ഞിരുന്നുള്ളൂ. അടുത്തമാസമാണ് ചിത്രീകരണം തുടങ്ങേണ്ടത്. സംസ്ഥാന അവാര്‍ഡ് വിതരണം മേയ് ആദ്യവാരം കഴിഞ്ഞാല്‍ ഒറ്റപ്പാലത്ത് ചിത്രീകരണം തുടങ്ങാനായിരുന്നു സംവിധായകന്റെ പഌന്‍. അതിനിടെയാണ് ഫഹദിന്റെ പിന്‍മാറ്റം.

fahad fazil, prithviraj

പൃഥ്വിരാജിന്റെ ഓഗസ്റ്റ് ഫിലിംസ് ആണ് നിര്‍മാണം. ചിത്രത്തിലെ മറ്റ് ആറുകള്ളന്‍മാര്‍ ആരൊക്കെയെന്ന് സംവിധാകന്‍ ഇനിയും വ്യക്തമാക്കിയില്ല. വിഷുനാളില്‍ പൃഥ്വിയുടെയും ഫഹദിന്റെ ചിത്രങ്ങള്‍ മല്‍സരിക്കാന്‍ തിയറ്ററിലെത്തിയപ്പോള്‍ ഫഹദിന്റെ വണ്‍ ബൈ ടു വന്‍പരാജയം നേരിട്ടിരുന്നു. പൃഥ്വി നായകനായ സെവന്‍ത് ഡേ ഇപ്പോഴും തിയറ്ററില്‍ നിറഞ്ഞോടുകയാണ്. ഇതിനു മുന്‍പ് അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തില്‍ ഇവരെ രണ്ടുപേരെയും ഒന്നിപ്പിക്കാന്‍ ശ്രമമുണ്ടായിരുന്നു. എന്നാല്‍ അന്ന് പൃഥ്വിയാണ് പിന്‍മാറിയത്. ഈ ചിത്രം അടുത്ത ആഴ്ച തിയറ്ററിലെത്തും. പൃഥ്വിരാജ് നായകനായ ഇന്ത്യന്‍ റുപ്പീസില്‍ ഫഹദ് അതിഥി വേഷം ചെയ്തിരുന്നു. എന്നാല്‍ അന്ന് ഇവര്‍ രണ്ടുപേരും ഒന്നിച്ചഭിനയിച്ചിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X