ഫഹദ് വിട്ടു, വീണ്ടും പൃഥ്വിക്കൊപ്പം ആര്യ
ഇപ്പോള്‍ മലയാള സിനിമ യുവാക്കളുടേതായി മാറിയിരിക്കുന്നു. പുതിയ പുതിയ കൂട്ടുകെട്ടുകള്‍. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ബാംഗ്ലൂര്‍ ഡെയ്‌സിലൂടെ പുതിയ തലമുറയുടെ നായകന്മാരെല്ലാം ഒന്നാകുകയാണ്. അതിന് ശേഷം ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയും, പൃഥ്വിരാജും ഫഹദ് ഫാസിലും എന്നിങ്ങനെയുള്ള കൂട്ടുകെട്ടില്‍ പുതിയ ചിത്രങ്ങള്‍ പിറക്കുന്നു എന്നാണ് കേട്ടിരുന്നത്.
ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്നആന്റിക്രൈസ്റ്റ് എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജും ഫഹദ് ഫാസിലും ഒന്നിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നത്. ഇവര്‍ക്കൊപ്പം ഇന്ദ്രജിത്തും എത്തുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് ഡേറ്റിന്റെ ചില പ്രശ്‌നങ്ങള്‍ കാരണം ഫഹദ് ഫാസില്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയെന്നാണ്. പകരം തമിഴ് നടന്‍ ആര്യ ആ വേഷം ചെയ്യും.

നേരത്തെ ഉറുമി എന്ന ചിത്രത്തിലൂടെ പൃഥ്വിരാജും ആര്യയും ഒന്നിച്ചിട്ടുണ്ട്. ചിത്രത്തില്‍ പൃഥ്വിരാജിന്റെ അച്ഛനായിട്ടാണ് ആര്യ അഭിനയിച്ചിരുന്നത്. പൃഥ്വിയ്‌ക്കൊപ്പമുള്ള അഭിനയത്തെ കുറിച്ച് പിന്നീട് ചില അഭിമുഖങ്ങളിലൂടെ താന്‍ സന്തോഷവാനാണെന്ന് ആര്യ അറിയിച്ചിരുന്നു. ഇനിയും അഭിനയിക്കാന്‍ താത്പര്യമുണ്ടെന്നും പറഞ്ഞു. ഏതായാലും ഫഹദ് പിന്മാറിയതോടെ ആര്യയ്ക്ക് ആ അവസരം വീണ്ടും ലഭിച്ചു.
പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ത്രില്ലര്‍ സിനിമ തന്നെയാണ് ആന്റിക്രൈസ്റ്റ്. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് പിഎഫ് മാത്യുവാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. ഇപ്പോള്‍ തന്റെ പുതിയ ചിത്രമായ സെവന്‍ത് ഡേയുടെ ചിത്രീകരണവുമായി തിരക്കിലാണ് പൃഥ്വി.


Click it and Unblock the Notifications











