»   » വിവാഹം കഴിച്ചില്ലെങ്കില്‍...ഫഹദിന് ഉമ്മയുടെ ഭീഷണി

വിവാഹം കഴിച്ചില്ലെങ്കില്‍...ഫഹദിന് ഉമ്മയുടെ ഭീഷണി

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ പൊതുവെ ബാച്ചിലേര്‍സ് കുറവാണ്, അനൂപ് മേനോന്‍, ഫഹദ് ഫാസില്‍ തുടങ്ങി വിരലിലെണ്ണാവുന്ന കുറച്ചുപേരെ ആ പട്ടികയില്‍ വരുന്നുള്ളൂ. മക്കള്‍ ഒരു പ്രായം കഴിഞ്ഞിട്ടും വിവാഹം കഴിച്ചില്ലെങ്കില്‍ വീട്ടിലുള്ള അമ്മമാര്‍ക്ക് ആവലാതിയാണ്. പിന്നെ അവരെ ഒന്ന് കല്യാണത്തിനി സമ്മതിപ്പിക്കാന്‍ അമ്മമാര്‍ പഠിച്ചപണി പതിനെട്ടും പയറ്റും. ആ ശ്രമിത്താണ് മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസിലിന്റെ ഉമ്മ.

ഫഹദിനൊപ്പം പഠിച്ച കുട്ടികളെല്ലാം വിവാഹം ചെയ്ത് ഓരോ വഴിക്കായിട്ടും ഫഹദ് മാത്രം ഒറ്റാം തടിയായി നടക്കുകയാണ്. അപ്പോഴാണ് ഉമ്മയുടെ ഭീഷണി സ്വരം. നീ പെട്ടെന്ന് വിവാഹം ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍ അനിയന്റെ വിവാഹം നടത്തുമെന്നാണത്രെ ഉമ്മയുടെ ഭീഷണി. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉമ്മയുടെ മധുരമുള്ള ഭീഷണി സ്വരത്തെകുറിച്ച് ഫഹദ് ഫാസില്‍ വെളിപ്പെടുത്തിയത്.

Fahad Fazil

ഒപ്പമുണ്ടയാിരുന്ന കൂട്ടുകാര്‍ക്കൊക്കെ വിവാഹമായെന്നും കുട്ടികളായെന്നും കേള്‍ക്കുമ്പോള്‍ ഉമ്മയ്ക്ക് സങ്കടം വരും. അപ്പോഴാണ് ഇത്തരത്തിലുള്ള ഭീഷണികള്‍ പുറപ്പെടുവിക്കുന്നത്. അപ്പോള്‍ ഫഹദ് പറയും, 'നമ്മള്‍ ഒറ്റയ്ക്കാണെന്ന് തോന്നുമ്പോഴല്ലെ പങ്കാളിയെ ആഗ്രഹിക്കേണ്ടതുള്ളൂ. ഞാന്‍ ഒറ്റയ്ക്കല്ലല്ലോ. എനിക്ക് ഉമ്മയും ബാപ്പയും സഹോദരനുമെല്ലാമുണ്ട്'. അപ്പോള്‍ ഉമ്മ ചിരിക്കുമത്രെ. ഇനി വായനക്കാര്‍ക്ക് ഒരു സംശയം, ഇക്കണ്ട ലോകരൊക്കെ വിവാഹം കഴിക്കുന്നത് അനാഥരായതു കൊണ്ടാണോ?

ഇതേ അഭിമുഖത്തിലാണ് തെന്നിന്ത്യന്‍ താരം ആന്‍ഡ്രിയോട് പ്രണയമായിരുന്നെന്നകാര്യവും ഫഹദ് വെളിപ്പെടുത്തിയത്. ആന്‍ഡ്രയിയോട് തനിക്ക് ശരിക്കും പ്രണയം തോന്നിയിരുന്നെന്നും ആ പ്രണയം സാക്ഷാത്കരിക്കാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്നും ഫഹദ് അഭിമുഖത്തില്‍ പറഞ്ഞു.

English summary
Fahadh Faasil, the most eligible bachelor of Mollywood is in news for every now and then. Now he talking about his marriage.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam