മോഹന്‍ലാലിനെ വിട്ട് രഞ്ജിത്ത് ഫഹദിനെ പിടിച്ചു

By Aswathi

ഏറെ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച മോഹന്‍ലാല്‍ ചിത്രം ഉപേക്ഷിച്ചതിന് ശേഷം രഞ്ജിത്ത് അടുത്ത ചിത്രത്തിലേക്ക് കടന്നു. ഇത്തവണ കൂട്ട് ഫഹദ് ഫാസിലാണ്. ചിത്രത്തിന്റെ പേരോ മറ്റ് കാര്യങ്ങളോ തീരുമാനിച്ചിട്ടില്ല. രഞ്ജിത്ത്- മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രം വിതരണം ചെയ്ത സെവന്‍സ് ആര്‍ട്‌സ് തന്നെയായണ് രഞ്ജിത്തിന്റെ ഫഹദ് ചിത്രവും വിതരണം ചെയ്യുക.

രഞ്ജിത്തിന്റെ ഒരു ഇന്ത്യന്‍ റുപീ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷത്തില്‍ ഫഹദ് എത്തിയിരുന്നു. എന്നാല്‍ ഇതാദ്യമായാണ് നായകവേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത്. രഞ്ജിത്ത്- ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന പുതിയ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഇനി ഇതും മോഹന്‍ലാല്‍ ചിത്രം പ്രഖ്യാപിച്ച് പിന്മവലിച്ചതുപോലെ ആവാതിരുന്നാല്‍ മതി.

Fahad Fazil and Ranjith

മഞ്ജുവിന്റെ തിരിച്ചുവരവിന് വേദിയൊരുക്കിക്കൊണ്ട് രഞ്ജിത്ത് മോഹന്‍ലാലിനെയും മഞ്ജു വാര്യരെയും നായികാ- നായകന്മാരാക്കി ഒരു ചിത്രം സംവിധാനം ചെയ്യുന്നെന്നായിരുന്നു ആദ്യം വാര്‍ത്ത വന്നത്. എന്നാല്‍ പിന്നീട് മഞ്ജു ചിത്രത്തിലില്ലെന്ന് കേട്ടു. മഞ്ജുവിനെ നായികയാക്കി ചെയ്യുന്ന ചിത്രം ഇതെല്ലെന്നായിരുന്നു രഞ്ജിത്തിന്റെ വിശദീകരണം. തുടര്‍ന്ന് ജി ഫോര്‍ ഗോള്‍ഡ് എന്ന് ചിത്രത്തിന് പേരും പ്രഖ്യാപിച്ചു ഒടുവില്‍ കേട്ടത് രഞ്ജിത്ത് ചിത്രം ഉപേക്ഷിച്ചെന്നാണ്. കാരണം വ്യക്തമല്ല.

എന്തായാലും ഫഹദിനൊപ്പം രഞ്ജിത്ത് പുതിയ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടന്നു. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഫഹദ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഫഹദിന് പുറമെ ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അത് കഴിഞ്ഞാല്‍ അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാവും ഫഹദ് അഭിനയിക്കുന്നത്. അതിലും ഫഹദിനൊപ്പം ദുല്‍ഖറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X