ഫഹദ് ഫാസിലിന്റെ 'വമ്പത്തി' നൈല ഉഷ

By Aswathi

കുഞ്ഞനന്തന്റെ കടയും പുണ്യാളന്‍ അഗര്‍ബത്തീസും പ്രേക്ഷക ശ്രദ്ധ നേടിയതോടെ നൈല ഉഷയ്ക്ക് വെള്ളിത്തിരയില്‍ തിരക്കേറുന്നു. അടുത്ത ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ നായികയായാണ് നൈലയെ കാണുക. രമ്യ രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വമ്പത്തി എന്ന ചിത്രത്തിലൂടെയാണ് ഫഹദിന്റെ നായികയായി നൈല എത്തുന്നത്.

ഒരു പ്രണയ കഥ തന്നെയാണ് വമ്പത്തിയും. പക്ഷെ സാധാരണ കണ്ട് തയഞ്ഞ പ്രണയകഥയില്‍ നിന്ന് ഒരു തലം കൂടെ ഉയര്‍ന്ന് വ്യവസ്തകള്‍ക്കതീതമായ ഒരു പ്രണയാനുഭവമായിരിക്കും ചിത്രമെന്നാണ് അണിയറയില്‍ നിന്ന് പറഞ്ഞു കേള്‍ക്കുന്നത്. ഒരു പ്രധാന വേഷത്തെ അവകരിപ്പിച്ച് പ്രശാന്ത് നാരായണും ചിത്രത്തിലെത്തുന്നുണ്ട്.

Fahad Fazil, Nyla Usha

സിന്‍സില്‍ സെല്ലുലോയിഡിന്റെ ബാനറില്‍ മമ്മൂട്ടിയുടെ സന്തത സഹചാരിയായ എസ് ജോര്‍ജാണ് വമ്പത്തി നിര്‍മിക്കുന്നത്. സിബി മലയിലിന്റെ സഹായിയായിരുന്ന രമ്യ ആ പരിചയവുമായാണ് തന്റെ ആദ്യ ചിത്രത്തിലേക്ക് കടക്കുന്നത്. ഒക്ടോബറില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.

യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വിക്കുന്നത് ഷൈജു ഖാലിദാണ്. ബിജി പാലിന്റേതാണ് സംഗീതം. ഓംകാര, കമീനെ, ബര്‍ഫി തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളുടെ സൗണ്ട് ഡിസൈനിങ്ങിലൂടെ ശ്രദ്ധേയനായ ഷിജിത്ത് കൊയ്യേരിയാണ് ഈ ചിത്രത്തിന് വേണ്ടിയും സൗണ്ട് ഡിസൈന്‍ ചെയ്യുന്നത്. മറ്റ് താരങ്ങളെ തീരുമാനിച്ചിട്ടില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X