സപ്തമശ്രീ തസ്‌കരായില്‍ പൃഥ്വിയും ഫഹദും
ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന പുതിയ ചിത്രമായ ആന്റി ക്രൈസ്റ്റിലൂടെ മലയാളത്തിലെ ശ്രദ്ധേയരായ യുവതാരങ്ങളായ പൃഥ്വിരാജും ഫഹദ് ഫാസിലും ഒന്നിയ്ക്കുന്നുവെന്ന് നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അടുത്തിടെ ഫഹദ് ചിത്രത്തില്‍ അഭിനയിക്കുന്നില്ലെന്നുള്ള രീതിയില്‍ റിപ്പോര്‍ട്ടുകള്‍ വന്നു.
രണ്ടു യുവസൂപ്പര്‍താരങ്ങളുടെ അഭിനയമികവ് ഒരുമിച്ച് കാണാമെന്ന ആരാധകരുടെ പ്രതീക്ഷ ഇതോടെ അസ്ഥാനത്തായി. എന്നാല്‍ ഇപ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിക്കൊണ്ട് പുതിയൊരു റിപ്പോര്‍ട്ട് വന്നിരിക്കുകയാണ്.
പൃഥ്വിയും ഫഹദും മറ്റൊരു ചിത്രത്തിലൂടെ ഒന്നിയ്ക്കാന്‍ പോവുകയാണ്. നോര്‍ത്ത് 24 കാതം എന്ന ചിത്രം സംവിധാനം ചെയ്ത സപ്തമശ്രീ തസ്‌കരാ എന്ന ചിത്രത്തിന് വേണ്ടിയാണ് പൃഥ്വരാജും ഫഹദ് ഫാസിലും ആദ്യമായി ഒന്നിയ്ക്കാന്‍ പോകുന്നത്.
ഏഴ് കള്ളന്മാരുടെ കഥയാണ് ഈ ചിത്രം. ഈ തസ്‌കര സംഘത്തിന്റെ നേതാവായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. ഫഹദ് ഏത് വേഷമാണ് ചിത്രത്തില്‍ ചെയ്യാന്‍ പോകുന്നത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല.
ബോളിവുഡിലെ ഹിറ്റ് ചിത്രം ഓഷ്യന്‍സ് ഇലവനുമായി സാദൃശ്യമുള്ള ചിത്രമാണ് സപ്തമശ്രീ തസ്‌കരാ എന്നാണ് സൂചന. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് വായിച്ച പൃഥ്വി അതില്‍ ആകൃഷ്ടനാവുകയും അഭിനയിക്കാമെന്ന് സമ്മതിക്കുന്നതിനും ഓഗസ്റ്റ് സിനിമ നിര്‍മ്മാതാക്കളാകാമെന്ന ഓഫറും മുന്നോട്ടു വെയ്ക്കുകയായിരുന്നു.
മുമ്പ് റോബിന്‍ഹുഡ് എന്ന ചിത്രത്തില്‍ പൃഥ്വിരാജ് ഒരു ഹൈടെക് കള്ളന്റെ വേഷം അവതരിപ്പിച്ചിരുന്നു.


Click it and Unblock the Notifications