ശിവഗംഗയില്‍ ഫഹദ് നടനാണ്, 'സിനിമ നടന്‍'
കൊച്ചി: കൊച്ചി ഫഹദ് ഫാസില്‍ സിനിമ നടനായി വേഷമിടുന്നു. ശിവഗംഗ ഫിലിം ഫാക്ടറി എന്ന ചിത്രത്തിലാണ് ഫഹദ് സിനിമാ നടനായി വേഷമിടുന്നത്. ഒരു സിനിമ നടനെ കാണാതാവുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ബാബു ജനാര്‍ദ്ദനനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വഹിയ്ക്കുന്നത്. സെപ്റ്റംബറില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിയ്ക്കും.
പല മലയാള താരങ്ങളും സിനിമയ്ക്കുള്ളില്‍ സിനിമാ താരങ്ങളായി അഭിനയിച്ചിട്ടുണ്ട്. വേറിട്ട ഓട്ടേറെ വേഷങ്ങള്‍ സിനിമയിലെത്തി വളരെ ചുരുങ്ങിയ കാലങ്ങള്‍ക്കുള്ളില്‍ തന്നെ മികച്ച രീതിയില്‍ അവതരിപ്പിച്ച ഫഹദിന് മുഴുനീള നടന്‍ വേഷം വെല്ലുവിളിയാകുമോ എന്നത് കാത്തിരുന്നു കാണാം. ഇതിന് മുന്പ് ബെസ്റ്റ് ഓഫ് ലക്ക് എന്ന ചിത്രത്തില്‍ ഫഹദ് നടനായി എത്തിയിരുന്നു

ഫഹദ് നായകനായ ഏറ്റവും പുതിയ ചിത്രമാണ് ഗോഡ്‌സ് ഓണ്‍ കണ്‍ട്രി. വസുദേവ് സനലാണ് ചിത്രത്തിന്റെ സംവിധായകന്‍. ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിച്ചിരിയ്ക്കുന്നത്. ശ്രീനിവാസന്‍, ലാല്‍, നന്ദു, സുധീര്‍ കരമന, ജയരാജ് വാര്യര്‍, മണിക്കുട്ടന്‍ പ്രശാന്ത്, നെല്‍സണ്‍, നോബി, അമല്‍, കലാം കോവളം, അനില്‍ രംഗപ്രഭാത്, സുമേഷ്, ജാഫര്‍ ഇടുക്കി, ബൈജുക്കുട്ടന്‍, ഇഷല്‍വാര്‍, ലെന, മൈഥിലി, ലക്ഷ്മിപ്രിയ, വിഷ്ണു പ്രിയ, അഞ്ജു അരവിന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
അരവിന്ദ് കൃഷ്ണയാണ് ഛായാഗ്രാഹകന്‍, അനു എലിസബത്തിന്റെയും അരുണ്‍ ഗോപിനാഥിന്റെയും വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകര്‍ന്നിരിയ്ക്കുന്നു.


Click it and Unblock the Notifications