നസ്‌റിയയ്ക്ക് ഫഹദിന്റെ പ്രണയദിനാശംസകള്‍
വിവാഹം കഴിഞ്ഞാല്‍ ആദ്യത്തെ ഓണം, ആദ്യത്ത റംസാന്‍, ആദ്യത്തെ ക്രിസ്തുമസ് ആദ്യത്തെ ന്യൂയര്‍ അങ്ങനെ എല്ലാത്തിനും പ്രത്യേകതയുണ്ടല്ലോ. പ്രത്യേകിച്ച് പ്രണയ ദിനത്തിന്. അങ്ങനെ നോക്കുമ്പോള്‍ ഫഹദ് ഫാസിലും നസ്‌റിയയും ഒന്നിച്ചതിന് ശേഷമുള്ള ആദ്യത്തെ വാലന്റെന്‍സ് ഡേയാണിത്.
തന്റെ പ്രിയതയ്ക്ക് ഫഹദ് പ്രണയദിനാശംസകള്‍ നേര്‍ന്നു. ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ നസ്‌റിയയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയ്‌ക്കൊപ്പമാണ് ഫഹദ് ഫാസില്‍ നസ്‌റിയ നസീമിന് വാലന്റെന്‍സ് ഡേ വിഷസ് അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ വാലന്റെന്‍സ് ഡേയ്ക്ക് ഇരുവരുടെയും വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു. അന്ന് അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു ഇരുവരും. കഴിഞ്ഞ ആഗസ്റ്റിലാണ് ഫഹദ് ഫാസിലും നസ്‌റിയയും വിവാഹിതരായത്.
ഇപ്പോള്‍ നടന്‍ വിനീത് ആദ്യമായി സംവിധാനം ചെയ്യുന്ന അയാള്‍ ഞാനല്ല എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഫഹദ് ഫാസില്‍. ഗുജറാത്തിലാണ് ചിത്രീകരണം നടക്കുന്നത്. അതിനു പിന്നാലെ ഒന്നിനു പിറകെ ഒന്നായി ഫഹദ് തിരക്കിലാണ്.


Click it and Unblock the Notifications











