twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബാപ്പയുടെ ചിത്രത്തില്‍ ഫഹദിനെന്തു പറ്റി?

    By Nisha Bose
    |
    <ul id="pagination-digg"><li class="next"><a href="/news/fahad-fazils-message-to-masses-2-aid0167.html">Next »</a></li></ul>

    Fazil-fahad
    22 ഫീമെയില്‍ കോട്ടയത്തിലെ പ്രകടനത്തിലൂടെ യുവതലമുറയുടെ ഇഷ്ടതാരമായി മാറിയിരിക്കുകയാണ് ഫഹദ് ഫാസില്‍ എന്ന ചെറുപ്പക്കാരന്‍. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ കഥാപാത്രമായിരുന്നു സിറില്‍ മാത്യുവെന്ന് അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഫഹദ് പറഞ്ഞു.

    സിറിലിനെ ഏറ്റെടുക്കുന്നതിന് മുന്‍പ് പലവട്ടം ആലോചിച്ചു. ഇത്തരമൊരു കഥാപാത്രം ചെയ്യുന്നതിന് തക്ക പക്വത തനിയ്ക്കുണ്ടോ എന്നായിരുന്നു ചിന്ത. രണ്ടു മൂന്ന് സിനിമകള്‍ കൂടി കഴിഞ്ഞിട്ടു പോരെ ഇത്തരമൊരു കഥാപാത്രത്തെ സ്വീകരിക്കുന്നതെന്നും ആലോചിക്കാതിരുന്നില്ല. ഒടുവില്‍ സിറിലിനെ സധൈര്യം ഏറ്റെടുക്കാന്‍ തീരുമാനിച്ചു. പിന്നീടതില്‍ നിന്ന് പിന്നോട്ടു പോയില്ലെന്നും ഫഹദ്.

    പിതാവിനൊപ്പം ചെയ്ത കയ്യെത്തും ദൂരത്ത് പാളിപ്പോയതിനെ പറ്റിയും ഫഹദ് തുറന്നു പറഞ്ഞു. അന്ന് 17 വയസ്സായിരുന്നു പ്രായം. ആ പ്രായത്തില്‍ തന്നെ കൊണ്ട് ചെയ്യാന്‍ കഴിയുന്നത് ചെയ്തു.

    ആദ്യ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ബാപ്പയെയാണ് സംവിധായകനില്‍ കണ്ടത്. ബാപ്പ എന്തു വിചാരിക്കുമെന്ന തോന്നല്‍ മനസ്സിലുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അഭിനയത്തില്‍ വീഴ്ച പറ്റി. ഒരു നടന് മുന്നില്‍ അച്ഛനും അമ്മയും സഹോദരനും ഒന്നുമുണ്ടാവാന്‍ പാടില്ല. കഥാപാത്രം മാത്രമേ മനസ്സിലുണ്ടാകാവൂ എന്നും ഫഹദ്.

    ഇനി ബാപ്പയ്‌ക്കൊപ്പം ഒരു ചിത്രം ചെയ്യാനും ഫഹദ് തയ്യാറാണ്. അന്നത്തെ പോലെ പേടിയൊന്നും ഉണ്ടാവില്ല. പക്കാ പ്രൊഫഷനല്‍ ആയിരിക്കുമെന്നും ഫഹദ് ഉറപ്പു പറയുന്നു. ചാപ്പാകുരിശ് എന്ന ചിത്രത്തിലെ ചുംബനരംഗം വിവാദമായതിനെ കുറിച്ചും ഫഹദിന് പലതും പറയാനുണ്ടായിരുന്നു.

    അടുത്ത പേജില്‍

    ചാപ്പാകുരിശിലെ ചുംബനത്തിന് എത്ര ടേക്ക്?ചാപ്പാകുരിശിലെ ചുംബനത്തിന് എത്ര ടേക്ക്?

    <ul id="pagination-digg"><li class="next"><a href="/news/fahad-fazils-message-to-masses-2-aid0167.html">Next »</a></li></ul>

    English summary
    As the pathetic plight of Tessa Abraham unfurled on screen last week in the much-awaited Ashique Abu movie, 22 Female Kottayam, many watched it in hushed silence.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X