കുടുംബനാഥനായി ഫഹദ് ഫാസില്‍

By Nirmal Balakrishnan

ഇഷ്ടലൊക്കേഷനില്‍ വീണ്ടുമൊരു ഭാഗ്യം തേടിയെത്തിയിരിക്കുകയാണ് ഫഹദ് ഫാസില്‍. ഫഹദിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റായിരുന്ന ഡയമണ്ട് നെക്ലേസിനു ചിത്രീകരിച്ചത് ദുബൈയില്‍വച്ചായിരുന്നു. അതിനു ശേഷം വീണ്ടും ഫഹദ് ദുബൈയില്‍ എത്തിയിരിക്കുന്നത് വാസുദേവ സനല്‍ സംവിധാനം ചെയ്യുന്ന ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന ചിത്രതത്തില്‍ അഭിനയിക്കാന്‍ വേണ്ടിയാണ്.

ബോളിവുഡില്‍ മലയാളത്തിലെത്തിയ ഇഷാ തല്‍വാര്‍ ആണ് നായിക. തട്ടത്തില്‍ മറയത്തിലൂടെ മലയാളിയുടെ ഇഷ്ട താരമായി മാറിയ ഇഷ അഭിനയിച്ച ബാല്യകാലസഖി അടുത്തിടെ റിലീസായെങ്കിലും വന്‍പരാജയമായിപ്പോയി. അല്‍പം ഗ്ലാമര്‍ വേഷത്തിലാണ് ഇഷ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.

fahad-gods-own

ന്യൂജനറേഷന്‍ ചിത്രങ്ങളുടെ സ്വന്തം നായകനായിരുന്ന ഫഹദും ഇപ്പോള്‍ ന്യൂജനറേഷന്‍ ചിത്രങ്ങളെ കൈവെടിഞ്ഞ മട്ടാണ്. സത്യന്‍ അന്തിക്കാടിന്റെ ഒരു ഇന്ത്യന്‍പ്രണയകഥ എന്ന ചിത്രത്തിനു ശേഷം കുടുംബപ്രേക്ഷകര്‍ക്കിഷ്ടപ്പെടുന്ന ചിത്രങ്ങളാണ് ഫഹദ് സ്വീകരിക്കുന്നത്.

അഞ്ജലി മേനോന്റെ ചിത്രത്തിലും ഇത്തരമൊരു വേഷത്തിലാണ് ഫഹദ് അഭിനയിക്കുന്നത്. മനു ആശ എന്ന ദമ്പതികളെയാണ് ഫഹദും ഇഷയും അവതരിപ്പിക്കുന്നത്. ശ്രീനിവാസന്‍, മൈഥിലി, ലാല്‍ , ലെന, വിജയകുമാര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. അരുണ്‍ ഗോപിനാഥ്, അനീഷ് ഫ്രാന്‍സിസ്, പ്രവീണ്‍ കുമാര്‍ എന്നിവരാണ് കഥയും തിരക്കഥയും എഴുതുന്നത്. ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മിക്കുന്നത്. ഫഹദിന്റെ ഈ വര്‍ഷത്തെ ആദ്യചിത്രമായിരിക്കും ഗോഡ്‌സ് ഓണ്‍ കണ്‍ട്രി

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X