പാസ്റ്ററായി ഫഹദെത്തുമ്പോള്‍ നായികയായി നസ്രിയ! അന്‍വര്‍ റഷീദിന്‍റെ ട്രാന്‍സ് ശരിക്കുമൊരു സംഭവമാവും!

ഏത് തരത്തിലുള്ള കഥാപാത്രത്തേയും അനായാസേന തന്നിലേക്ക് ആവാഹിക്കുന്ന താരമാണ് ഫഹദ് ഫാസില്‍.ചെയ്യുന്നതെല്ലാം ഗംഭീരമാക്കി മുന്നേറുന്ന താരത്തിന് മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴിലും താരം സാന്നിധ്യം അറിയിച്ചിരുന്നു. നായകനായും വില്ലനായും തിളങ്ങി നില്‍ക്കുകയാണ് ഈ താരം. നായകവേഷത്തിനൊപ്പം നെഗറ്റീവ് കഥാപാത്രത്തെ സ്വീകരിക്കാനുള്ള ധൈര്യം കൂടി അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. പപ്പയുടെ സ്വന്തം അപ്പൂസില്‍ ബാലതാരമായി മുഖം കാണിച്ച താരപുത്രന്‍ കൈയ്യെത്തും ദൂരത്തിലൂടെയായിരുന്നു നായകനായി അരങ്ങേറിയത്. അരങ്ങേറ്റ ചിത്രം ക്ലിക്കാവാതെ വ്ന്നതോടെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മാറി നില്‍ക്കുകയായിരുന്നു. 19ാമത്തെ വയസ്സിലായിരുന്നു സിനിമാപ്രേവശം.

8 വര്‍ഷത്തിന് ശേഷം സിനിമയിലേക്ക് തിരികയെത്തിയ താരപുത്രനിലെ അഭിനേതാവിനെ മലയാള സിനിമ പരമാവധി ഉപയോഗിക്കുകയായിരുന്നു. കഷണ്ടി ട്രെന്‍ഡിങ്ങായി മാറിയതും ഫഹദിന്റെ വരവോടെയായിരുന്നു. തിരക്കഥയ്ക്ക് അനുസരിച്ചുള്ള രംഗങ്ങള്‍ ചെയ്യാന്‍ തനിക്ക് മടിയില്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. വൈവിധ്യമാര്‍ന്ന സിനിമകളായിരുന്നു ഇത്തരമൊരുവസരത്തില്‍ അദ്ദേഹത്തിന് മുന്നിലേക്കെത്തിയത്. കുമ്പളങ്ങിക്ക് ശേഷം തിയേറ്ററുകളിലെക്കെത്തുന്ന ഫഹദ് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സായ് പല്ലവിക്കൊപ്പമുള്ള അതിരന്റെ ചിത്രീകരണം ഇതിനകം തന്നെ പൂര്‍ത്തിയായതാണ്. കൂടെയിലൂടെ സിനിമയിലേക്ക് തിരികെയെത്തിയ ഫഹദും നസ്രിയയും ഒരുമിക്കുന്ന ട്രാന്‍സിന്റെ ലേറ്റസ്റ്റ് വിശേഷമറിയാന്‍ തുടര്‍ന്നുവായിക്കൂ.

 ട്രാന്‍സിലെ വേഷം

ട്രാന്‍സിലെ വേഷം

ഒരു പാസ്റ്ററിന്റെ ജീവിതത്തിലെ വിവിധ കാലഘട്ടങ്ങളിലൂടെയുള്ള സഞ്ചാരമാണ് ട്രാന്‍സിലേത്. പ്രഖ്യാപനം മുതലേ തന്നെ ഈ സിനിമ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഏത് കഥാപാത്രവും തന്നില്‍ സുരക്ഷിതമാണെന്ന് വ്യക്തമാക്കി മുന്നേറുന്ന ഫഹദില്‍ ഈ കഥാപാത്രവും ഭദ്രമായിരിക്കുമെന്നുള്ള വിശ്വാസത്തിലാണ് ആരാധകര്‍. ഇതുവരെയുള്ള വേഷങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായ വേഷമാണ് ചിത്രത്തിലേത്. ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കണം തന്റെ ഓരോ കഥാപാത്രങ്ങളുമെന്ന കാര്യത്തില്‍ നിര്‍ബന്ധബുദ്ധിയുള്ള താരം കൂടിയാണ് ഫഹദ്.

നായികയായി നസ്രിയ

നായികയായി നസ്രിയ

വിവാഹത്തിന് ശേഷമുള്ള ഇടവേള അവസാനിപ്പിച്ച് സിനിമയിലേക്ക് തിരികയെത്തിയിരിക്കുകയാണ് നസ്രിയ. ബാംഗ്ലൂര്‍ ഡേയ്്‌സിനിടയിലായിരുന്നു ഇരുവരും പ്രണയത്തിലായതും പിന്നീട് വിവാഹിതരായതും. വിവാഹത്തിന് ശേഷം സിനിമയോട് ബൈ പറയുന്ന അബിനേത്രിമാരുടെ കൂട്ടത്തിലേക്കായിരിക്കുമോ നസ്രിയയും ഇടംപിടിക്കുന്നതെന്നറിയാനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. മികച്ച കഥാപാത്രത്തെ ലഭിച്ചാല്‍ സിനിമയിലേക്ക് തിരികയെത്തുമെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. കൂടെയ്ക്ക് ശേഷം നസ്രിയ അഭിനയിക്കുന്ന സിനിമ കൂടിയാണിത്. ഫഹദും നസ്രിയയും വിവാഹത്തിന് ശേഷം ഒരുമിച്ചെത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

കൂടെയ്ക്ക് ശേഷം

കൂടെയ്ക്ക് ശേഷം

അഞ്ജലി മേനോന്‍ ചിത്രമായ കൂടെയിലൂടെയായിരുന്നു നസ്രിയ സിനിമയിലേക്ക് തിരിച്ചെത്തിയത്. പൃഥ്വിരാജിന്റെ സഹോദരിയായാണ് അഭിനയിച്ചത്. തിരിച്ചുവരവിലും മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ഈ താരത്തിന് ലഭിച്ചത്. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും കൂടി സാന്നിധ്യമറിയിച്ചിരുന്നു ഇരുവരും. സ്‌ക്രീനില്‍ ഇരുവരും ഒരുമിക്കുന്നതെന്നായിരിക്കുമെന്നായിരുന്നു ആരാധകര്‍ ചോദിച്ചിരുന്നത്. ട്രാന്‍സിലേക്ക് നസ്രിയ എത്തുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നുവെങ്കിലും അണിയറപ്രവര്‍ത്തകരുടെ സ്ഥിരീകരണം ലഭിച്ചതോടെയാണ് ആരാധകര്‍ക്ക് സന്തോഷമായത്.

സംഘട്ടന രംഗത്തിനായി റോബോട്ടിക് ക്യാമറ

സംഘട്ടന രംഗത്തിനായി റോബോട്ടിക് ക്യാമറ

ചിത്രത്തിലെ ഒരു സംഘട്ടനരംഗം ചിത്രീകരിക്കുന്നത് റോബോട്ടിക് ക്യാമറയിലാണെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതാദ്യമായാണ് റോബോട്ടിക് ക്യാമറ ഒരു മലയാള ചിത്രത്തിനായി ഉപയോഗിക്കുന്നത്. ഹോലിവുഡ് സിനിമകളിലും പരസ്യങ്ങളിലുമൊക്കെയായാണ് ഈ ക്യാമറ ഉപയോഗിക്കാറുള്ളത്. 10 ലക്ഷം രൂപയാണ് ഒരു ദിവസത്തെ വാടക. മുംബൈയില്‍ നിന്നുള്ള വിദഗദ്ധ സംഘമാണ് റോബോട്ടിക് ക്യാമറ ഉപയോഗിച്ചുള്ള രംഗം നിയന്ത്രിക്കുന്നത്.

അന്‍വര്‍ റഷീദിന്റെ  തിരിച്ചുവരവ്

അന്‍വര്‍ റഷീദിന്റെ തിരിച്ചുവരവ്

7 വര്‍ഷത്തിന് ശേഷമുള്ള അന്‍വര്‍ റഷീദിന്റെ തിരിച്ചുവരവിന് കൂടിയാണ് ട്രാന്‍സ് സാക്ഷ്യം വഹിക്കുന്നത്. ഉസ്താദ് ഹോട്ടലിന് ശേഷമുള്ള വരവാണ് ഇത്തവണത്തേത്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. 18 കോടി മുതല്‍മുടക്കിലാണ് ചിത്രമൊരുക്കുന്നത്. 110 ദിവസത്തെ ചിത്രീകരണമാണ് ഇതുവരെ നടത്തിയത്. തമിഴകത്തിന്‍രെ പ്പിയ സംവിധായകരിലൊരാളായ ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ അതിഥിയായെത്തുന്നുണ്ട്. ഓണം റിലീസായാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുക.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X