മണിരത്‌നത്തില്‍ ഫഹദും നസ്രിയയും

By Lakshmi

ഓഗസ്റ്റില്‍ വിവാഹിതരാകാന്‍ പോകുന്ന ഫഹദ് ഫാസിലും നസ്രിയയും വീണ്ടുമൊരുചിത്രത്തില്‍ക്കൂടി ജോഡിചേരുന്നു. നവാഗതസംവിധായകനായ സന്തോഷ് നായര്‍ ഒരുക്കുന്ന ചിത്രത്തിലാണ് ഫഹദും നസ്രിയയും വീണ്ടുമെത്തുന്നത്. ഇപ്പോള്‍ അഞ്ജലി മേനോന്‍ ഒരുക്കുന്ന ചിത്രത്തില്‍ അഭിനയിച്ചുവരുകയാണ് ഇരുവരും.

വിഎം വിനു, വേണു നാഗവള്ളി, റോഷന്‍ ആന്‍ഡ്രൂസ്, ദീപന്‍ തുടങ്ങിയവരുടെ അസോസിയേറ്റ് ഡയറക്ടറായി ജോലിചെയ്ത സന്തോഷ് നായരുടെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് മണിരത്‌നം എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം. പേര് കേള്‍ക്കുമ്പോള്‍ തമിഴ് സംവിധായകന്‍ മണിരത്‌നത്തെയാണ് ഓര്‍മ്മവരികയെങ്കിലും അദ്ദേഹവുമായി ചിത്രത്തിനോ ചിത്രത്തിന്റെ കഥയ്‌ക്കോ യാതൊരു ബന്ധവുമില്ലെന്ന് സന്തോഷ് പറയുന്നു.

Nariya and Fahad

ട്രാവലോഗ് ചിത്രമായിട്ടാണ് മണിരത്‌നം ഒരുക്കുന്നത്. ഡിസംബര്‍ 31ന് തുടങ്ങി ജനുവരി 1ന് അവസാനിയ്ക്കുന്ന മുന്നാറില്‍ നിന്നും മറയൂരിലേയ്ക്കുള്ള ഒരു യാത്രയുടെ കഥയാണ് ചിത്രം പറയുന്നത്.

ഓഡി കാര്‍ ഷോറൂമിലെ എക്‌സിക്യൂട്ടീവ് ആയി ജോലിചെയ്യുന്ന നീല്‍ എന്ന യുവാവായിട്ടാണ് ഫഹദ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. നസ്രിയ ഫഹദിന് വിവാഹമുറപ്പിച്ച പെണ്‍കുട്ടിയുടെ വേഷത്തിലെത്തുന്നു. ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ മികച്ച ഹാസ്യവുമുണ്ടാകുമെന്ന് സംവിധായകന്‍ ഉറപ്പ് നല്‍കുന്നു. അല്‍പം ആക്ഷന്‍ അല്‍പം മസാല, അല്‍പം ഹാസ്യം എന്നിവ ചേര്‍ത്തൊരുക്കുന്ന ഒരു ത്രില്ലര്‍ ട്രാവലോഗ് എന്നാണ് സന്തോഷ് നായര്‍ ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.

ആല്‍വിന്‍ ആന്റണി, ബിജു ജോണ്‍, റോണി മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനില്‍ നാരായണന്‍, അജിത്ത് സി ലോകേഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ജൂണിലാണ് മണിരത്‌നത്തിന്റെ ചിത്രീകരണം തുടങ്ങുന്നത്. മൂന്നാര്‍, മറയൂര്‍ എന്നീ സ്ഥലങ്ങള്‍ക്ക് പുറമേ എറണാകുളം, വാല്‍പാറ എന്നിവിടങ്ങളും പ്രധാന ലൊക്കേഷനുകളാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X